ധോണി തന്നെ നായകൻ ഋതുരാജ് വെറും ഡമ്മി, തെളിവുകൾ നിരത്തി സെവാഗ് രംഗത്ത്; ആദ്യം എതിർത്ത റെയ്നയ്ക്ക് സംഭവിച്ചത്..., സംഭവം ഇങ്ങനെ

ഐപിഎൽ 2024 ലെ ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവും (ആർസിബി) തമ്മിലുള്ള ആദ്യ മത്സരം അഞ്ച് തവണ ചാമ്പ്യൻമാരായ റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ നായകനായി അരങ്ങേറ്റം കുറിച്ചുള്ള ആദ്യ പോരാട്ടമായിരുന്നു. എന്നിരുന്നാലും, ഋതുരാജ് ആയിരുന്നില്ല നായകനും എന്നും എം എസ് ധോണി ആയിരുന്നു നായകനും എന്നുമാണ് ആരാധകർ പറയുന്നത്. കളത്തിൽ തീരുമാനങ്ങൾ എടുത്തതും ഫീൽഡ് സെറ്റ് ചെയ്തതും ധോണി തന്നെ ആയിരുന്നു എന്നുമാണ് ക്യാമറയിൽ കാണുമ്പോൾ നമുക്ക് മനസിലായ കാര്യം.

ദീർഘകാലം സിഎസ്‌കെയ്‌ക്കൊപ്പമുണ്ടായിരുന്ന സുരേഷ് റെയ്‌ന ഉൾപ്പെടെയുള്ള മറ്റ് വെറ്ററൻമാർക്കൊപ്പം കമൻ്ററി ബോക്‌സിൽ നിന്ന് വീരേന്ദർ സെവാഗ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പറയുക ആയിരുന്നു. തമാശ നിറഞ്ഞ അഭിപ്രായങ്ങൾ പല കാലഘട്ടത്തിൽ പറഞ്ഞിട്ടുള്ള വിരു, ധോണിയാണ് ഇപ്പോഴും ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാണെന്നും ഓപ്പണിംഗ് ബാറ്റർ ഋതുരാജ് അല്ലെന്നും പറഞ്ഞു. അദ്ദേഹത്തോടൊപ്പമിരുന്ന് റെയ്‌ന അഭിപ്രായത്തോട് വിയോജിക്കുകയും ഗെയ്ക്ക്‌വാദാണ് ടീമിനെ നയിക്കുന്നതെന്ന് വിരുവിനോട് പറയുകയും ധോണി സഹായിക്കുക മാത്രമാണ് ചെയ്തത് എന്ന് അവകാശപ്പെടുകയും ചെയ്തു.

എന്നിരുന്നാലും, ബ്രോഡ്കാസ്റ്റിംഗ് ചാനലിൽ നിന്നുള്ള ഫൂട്ടേജുകൾ കണ്ടതിന് തൊട്ടുപിന്നാലെ, എല്ലാ നിർദ്ദേശങ്ങളും നൽകുന്നത് ധോണിയാണെന്ന് വിരു തെളിയിക്കുക ആയിരുന്നു.”ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ക്യാപ്റ്റനാണ് ധോണി, അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ മാത്രമാണ് റുതുരാജ് അവിടെയുള്ളത്,” വീരേന്ദർ സെവാഗ് പറഞ്ഞു.

ആദ്യം ഈ അഭിപ്രായത്തോട് വിയോജിച്ച റെയ്ന അവസാനം വീഡിയോ കണ്ടതോടെ അതിനോട് അനുകൂലിക്കുകയും ചെയ്തു. നായകനായ ആദ്യ മത്സരത്തിൽ തന്നെ സിഎസ്‌കെയ്‌ക്കൊപ്പം വിജയം നുണഞ്ഞ് ഋതുരാജ് ഗെയ്ക്വാദ് നിന്നപ്പോൾ ആർസിബിക്ക് ഇത്തവണയും ചെന്നൈക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ആയില്ല. ഐപിഎൽ 17ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആർസിബിക്കെതിരെ സിഎസ്‌കെ ആറ് വിക്കറ്റിന് ജയിച്ചുകയറി. ആർസിബി മുന്നോട്ടുവെച്ച 174 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സിഎസ്‌കെ മറികടന്നു. 15 ബോളിൽ 37 റൺസെടുത്ത രചിൻ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ.

Latest Stories

പിപി ദിവ്യയ്‌ക്കെതിരെ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാരകരന്‍

എംബാപ്പയുടെ കാര്യത്തിൽ അങ്ങനെ തീരുമാനമായി, പകരക്കാരനെ തേടാൻ റയൽ മാഡ്രിഡ്; നോട്ടമിടുന്നത് ആ താരത്തെ

ഇസ്രയേലുമായുള്ള ഫ്രാൻസ് മത്സരത്തിന് മുന്നോടിയായി 'ഫ്രീ ഫലസ്തീൻ' ബാനർ ഉയർത്തി ഫ്രഞ്ച് ക്ലബ് പിഎസ്ജി

'ആ വണ്ടി വീല്‍ ഇല്ലാത്തത്', അഘാഡി സഖ്യത്തെ കുറിച്ച് മോദി; നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

വയനാട്ടിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

'ടോക്‌സിക് പാണ്ട' ആൻഡ്രോയിഡ് ഫോണുകൾക്കും ബാങ്ക് അക്കൗണ്ടുകൾക്കും എട്ടിന്റെ പണി!

തനി നാടന്‍ വയലന്‍സ്, ഒപ്പം സൗഹൃദവും; 'മുറ' റിവ്യൂ

സ്‌ക്രീനില്‍ മാന്ത്രിക 'തുടരും'; തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ സാധാരണക്കാരനായി മോഹന്‍ലാല്‍, ടൈറ്റില്‍ പോസ്റ്റര്‍ എത്തി

ഇതിലും വിശ്വസനീയമായ നിക്ഷേപം സ്വപ്‌നങ്ങളില്‍ മാത്രം; ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഇരട്ടി കൊയ്യാമെന്ന് വിദഗ്ധര്‍

ഫലസ്തീൻ പതാക നശിപ്പിച്ചതിനെ തുടർന്ന് ടെൽ അവീവ് - അയാക്സ് മത്സരത്തിന് ശേഷം സംഘർഷം; നേരിട്ട് ഇടപെട്ട് ബെഞ്ചമിൻ നെതന്യാഹു