Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

പ്രായം വെറും അക്കം മാത്രം; വീണ്ടും റെക്കോര്‍ഡിട്ട് ‘തല’; ഇത് ധോണി സ്‌റ്റൈല്‍

, 3:21 pm

37ാം വയസിലും ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നത് ധോണിയെ സംബന്ധിച്ച് പുത്തരിയല്ല. വിദേശ പിച്ചുകളിലായാലും സ്വന്തം നാട്ടിലെ പിച്ചുകളിലായാലും ധോണി ചെയ്യാനുള്ളത് ധോണി ചെയ്യും. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടക്കുന്ന ആദ്യ ഏകദിനത്തില്‍ അര്‍ധസെഞ്ച്വറി നേടി പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഇപ്പോള്‍ ആരാധകരുടെ ‘തല’.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേടിയ ആദ്യ റണ്ണൊടെ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി പതിനായിരം റണ്‍സ് എം എസ് ധോണി പൂര്‍ത്തിയാക്കി. ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ 10000 റണ്‍സ് നേടുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനായി ധോണി മാറി. തന്റെ 330 ആം മത്സരത്തിലാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി എന്നിവരാണ് ധോണിയ്ക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഏകദിനത്തില്‍ പതിനായിരം റണ്‍സ് മത്സരത്തിന് മുന്‍പേ ധോണി നേടിയിരുന്നെങ്കിലും അതില്‍ 174 റണ്‍സ് സ്‌കോര്‍ ചെയ്തത് ഏഷ്യ ഇലവന് വേണ്ടിയായിരുന്നു. കുമാര്‍ സംഗക്കാരയ്ക്ക് ശേഷം ഒരു രാജ്യത്തിന് വേണ്ടി പതിനായിരം ഏകദിന റണ്‍സ് നേടുന്ന വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനും ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ബാറ്റ്‌സ്മാനും കൂടിയാണ് ധോണി.

നാല് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ടീമിനെ ധോണിയുടെ കൂടെ ചേര്‍ന്നാണ് രോഹിത് കരകയറ്റിയത്. ഏറെ നാളയായി ബാറ്റിംഗില്‍ താളം കണ്ടെത്താന്‍ ക്ലേശിക്കുന്ന ധോണി പ്രതിസന്ധി ഘട്ടത്തില്‍ മികച്ച പോരാട്ടം നടത്തി.

അതേസമയം, സഞ്ച്വറി നേടി രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്ക് വേണ്ടി പൊരുതകയാണ്. 110 പന്തിലാണ് രോഹിത് സെഞ്ചുറി പൂര്‍ത്താക്കിയത്. 95 ബോളില്‍ 51 റണ്‍സ് നേടിയ ധോണി മടങ്ങിയതിന് ശേഷം ദിനേശ് കാര്‍ത്തിക്കുമായി ചേര്‍ന്ന് സഖ്യത്തിന് രോഹിത് ശ്രമിച്ചു. പക്ഷേ ഓസീസ് ബൗളിംഗിന് മുന്നില്‍ കാര്‍ത്തിക്ക് തകര്‍ന്നതോടെ ഇന്ത്യന്‍ പ്രതീക്ഷകളുടെ ഭാരം രോഹിത്തിലാണ്.

അവസാന ഓവറുകളില്‍ തകര്‍ത്ത് അടിച്ച് ഓസീസിനെ തോല്‍പ്പിക്കാമെന്ന് പ്രതീക്ഷയിലാണ് ഇന്ത്യയുടെ കളി. കൂറ്റന്‍ അടിക്ക് പേരുകേട്ട ജഡേജയും രോഹിത് ശര്‍മ്മയും ക്രീസില്‍ നില്‍ക്കുന്നത് ഇന്ത്യ വിജയപ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ വര്‍ഷം ഒരു അര്‍ധ സെഞ്ചുറി പോലും നേടാത്ത പുതുവര്‍ഷത്തിലെ ആദ്യ ഏകദിനത്തില്‍ തന്നെ ഫോമിലായത് ടീം ഇന്ത്യയ്ക്ക് ആശ്വാസമായി. അവസാന വിവരം കിട്ടുമ്പോള്‍ 40 ഓവറില്‍ ഇന്ത്യ അഞ്ചിന് 180 റണ്‍സാണ് നേടിയിരിക്കുന്നത്.

അതേസമയം, ധോണിയും രോഹിതും ഫോമിലെത്തിയത് ഇന്ത്യന്‍ ആരാധകര്‍ക്ക് ലോകകപ്പ് പ്രതീക്ഷകളും നല്‍കുന്നു. ഈ വര്‍ഷം ഇംഗ്ലണ്ടിലാണ് ലോകകപ്പ് നടക്കുന്നത്. സ്റ്റാര്‍ ബാറ്റ്‌സ്മാന്മാര്‍ ഫോമിലെത്തിയതോടെ ആരാധകര്‍ കപ്പ് സ്വപ്‌നം കണ്ടു തുടങ്ങി.

Advertisement