ധോണിയെ ഒന്നും അല്ല, ചെന്നൈ അൺക്യാപ്പ്ഡ് താരമായി നിലനിർത്തേണ്ടത് ആ താരത്തെ; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 മെഗാ ലേലത്തിന് മുന്നോടിയായി മഹേന്ദ്ര സിംഗ് ധോണിയെ അൺക്യാപ്പ്ഡ് കളിക്കാരനായി ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തരുതെന്നും പകരം മറ്റൊരു താരത്തെ ആ കാറ്റഗറിയിൽ ടീമിൽ ഉൾപ്പെടുത്തണം എന്നും പറഞ്ഞിരിക്കുകയാണ്. ധോണിയെ ക്യാപ്ഡ് പ്ലെയറായും അഞ്ച് പ്രാഥമിക നിലനിർത്തലുകളിലൊന്നായി നിലനിർത്താൻ അശ്വിൻ ആവശ്യപ്പെട്ടു. തൻ്റെ യൂട്യൂബ് ചാനലിൽ നിലനിർത്തലുകൾ ചർച്ച ചെയ്യുന്നതിനിടെ അശ്വിൻ തൻ്റെ കാഴ്ചപ്പാട് വിശദീകരിക്കുക ആയിരുന്നു.

“മുംബൈ ഇന്ത്യൻസിന് ആറ് കളിക്കാരെ നിലനിർത്താമെന്ന് നിങ്ങൾ പറഞ്ഞാൽ, എന്തുകൊണ്ട് സിഎസ്‌കെക്ക് കഴിയില്ല? ഞങ്ങൾക്ക് റുതുരാജ് (ഗെയ്‌ക്‌വാദ്), ജഡേജ (രവീന്ദ്ര ജഡേജ), (മതീഷ) പതിരണ, (ശിവം) ദുബെ, എംഎസ് ധോണി, സമീർ റിസ്‌വി എന്നിവരുണ്ട്,” അശ്വിൻ പറഞ്ഞു.

“ ഈ സമയങ്ങളിൽ എനിക്ക് ഇങ്ങനർ ചിന്തിക്കാനാണ് തോന്നുന്നത്” അശ്വിൻ പറഞ്ഞു.

“ചെന്നൈക്ക് സമീർ റിസ്‌വിയെ 4 കോടി രൂപയ്ക്ക് നിലനിർത്താൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നാല് കോടി രൂപയ്ക്ക് കളിക്കാൻ അദ്ദേഹം സമ്മതിക്കുമോ എന്ന് പോലും എനിക്കറിയില്ല, ” വിഡിയോയിൽ ഭാഗമായ പ്രസന്ന രാമൻ പറഞ്ഞു.

ഐപിഎൽ 2024-ന് മുന്നോടിയായി 8.4 കോടി രൂപയ്ക്ക് വാങ്ങിയ റിസ്‌വിക്ക് എട്ട് കളികളിൽ നിന്ന് 118 എന്ന സ്‌ട്രൈക്ക് റേറ്റിൽ 51 റൺസ് മാത്രം ആണ് നേടാനായി. എന്നിരുന്നാലും, യുപി ടി20 ലീഗിലെ മികച്ച ഫോമിനെ പ്രശംസിച്ച് അശ്വിൻ റിസ്‌വിയിൽ പ്രതീക്ഷ നിലനിർത്തി. “അവൻ മിടുക്കനാണ്. യുപി ടി20യിൽ വ്യത്യസ്തമായ തലത്തിലാണ് അദ്ദേഹം കളിക്കുന്നത്.. ഷാരൂഖ് ഖാൻ, അഭിനവ് മനോഹർ, ധ്രുവ് ജുറൽ എന്നിവരുടെ അതേ ബ്രാക്കറ്റിലാണ് അദ്ദേഹവും വീഴുക.” അശ്വിൻ പറഞ്ഞു.

അശ്വിൻ പറയുന്നത് പ്രകാരം ആദ്യ 5 റീടെൻഷനിൽ ഒന്നായി ധോണി വരണം എന്നും ഇതുവരെ ഇന്ത്യക്കായി കളിക്കാൻ ഇറങ്ങാത്ത റിസ്‌വിയെ അൺക്യാപ്പ്ഡ് താരമായി 4 കോടി രൂപക്ക് നിലനിർത്തണം എന്നുമാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ