ഒരു സിക്സ് വേണ്ടപ്പോൾ ധോണി രണ്ട് സിക്സ് വേണ്ടപ്പോൾ തെവാട്ടിയ, പക്ഷെ; കൊൽക്കത്തയുടെ ട്വീറ്റ് ഏറ്റെടുത്ത് ആരാധകർ

ഇപ്പോൾ റിങ്കു സിംഗ് എന്ന യുവതാരം എല്ലാവര്ക്കും ഹീറോയാണ്. അവിശ്വനീയമായ നേട്ടം കൈവരിച്ച അയാളെ എല്ലാവരും അഭിനന്ദിക്കുകയാണ്, ഈ ലക്ഷ്യമൊന്നും ആർക്കും നേടാൻ പറ്റില്ല എന്ന അവസ്ഥയിൽ ഭാവിയിൽ ഏതെങ്കിലും ഒരു ക്രിക്കറ്റ് മത്സരത്തിൽ താരത്തിന് തോന്നുക ആണെങ്കിൽ അവർക്ക് മാതൃക റിങ്കു ആയിരിക്കും. സ്വന്തം ടീം അംഗങ്ങൾ പോലും തോൽവി ഉറപ്പിച്ച് സങ്കടപെട്ട അവസ്ഥയിൽ നിൽക്കുമ്പോഴാണ് സ്വന്തം കഴിവിൽ ഉള്ള വിശ്വാസം ഒന്ന് കൊണ്ട് മാത്രം അയാൾ ടീമിനെ വിജയവര കടത്തിയത്.

രണ്ട് തവണ ചാമ്പ്യൻമാരായ അവർ മത്സരത്തിന്റെ അവസാന പന്തിൽ 205 റൺസിന്റെ ചേസ് പൂർത്തിയാക്കിയപ്പോൾ റിങ്കു 21 പന്തിൽ 48 റൺസുമായി പുറത്താകാതെ നിന്നു. റിങ്കുവിന്റെ കഴിവിൽ സംശയമില്ലെങ്കിലും, അവസാന 5 പന്തിൽ 28 റൺസ് നേടുക എന്നത് ഏതൊരു ബാറ്റ്സ്മാനും ബുദ്ധിമുട്ടുള്ള കാര്യമാണ്.

റിങ്ക് അവസാന ഓവറിൽ അചിന്തനീയമായത് ചെയ്യുകയും യാഷ് ദയാലിന്റെ പന്തിൽ അഞ്ച് സിക്‌സറുകൾ പറത്തി ടീമിനെ വിജയവരാ കടത്തിയപ്പോൾ ട്വിറ്റര് ലോകം ആഘോഷിച്ചു. പല മുൻ ക്രിക്കറ്റ് താരങ്ങളും റിങ്കുവിനെ അഭിനന്ദിച്ചപ്പോൾ, കെകെആറിന്റെ ട്വീറ്റാണ് ആരാധകർ ഏറ്റെടുത്തത്.

റിങ്കുവിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രസകരമായ ഒരു ട്വീറ്റ് ചെയ്യുകയും അതിൽ എംഎസ് ധോണിയെ പരാമർശിക്കുകയും ചെയ്തു. “6 റൺസ് ജയിക്കാൻ വേണ്ടപ്പോൾ – ധോണി; 6, 6 വേണ്ടപ്പോൾ ജയിക്കാൻ – 6, 6, 6, 6, 6 മത്സരം ജയിക്കാൻ – റിങ്കു സിംഗ് മാത്രം!” ഫ്രാഞ്ചൈസി എഴുതി. കെകെആറിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്, രണ്ട് മണിക്കൂറിനുള്ളിൽ 5k-ലധികം ആളുകൾ ഇത് റീട്വീറ്റ് ചെയ്തു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ