ഇന്ത്യൻ വെറ്ററൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ ദിവസങ്ങൾക്ക് മുന്നേ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളോടും അദ്ദേഹം വിട പറഞ്ഞു. ഗാബ ടെസ്റ്റ് മത്സരത്തിന് ശേഷം രോഹിത് ശർമ്മയ്ക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ സ്പിന്നർ ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വികാരനിർഭരമായ നിമിഷമായിരുന്നു അശ്വിന്റെ വിടവാങ്ങൽ.
രവിചന്ദ്രൻ അശ്വിന്റെ വിരമിക്കലിന് ശേഷം അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് ഒരുപാട് താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്ക് വെച്ചിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെയല്ലാതെ അശ്വിനെ നേരിട്ട് ഫോൺ വിളിച്ച താരങ്ങളുടെ ലിസ്റ്റിൽ മുൻ ഇന്ത്യൻ നായകനായ എം എസ് ധോണിയുടെ പേര് ഉണ്ടായിരുന്നില്ല. അതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ.
രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:
” വിരമിച്ച ശേഷം എന്ന് വിളിച്ചത് രണ്ട് ഇതിഹാസങ്ങൾ മാത്രമാണ്. സച്ചിൻ ടെണ്ടുൽക്കറും, കപിൽ ദേവും. ധോണി എന്നെ വിളിച്ചിരുന്നില്ല” ഫോണിന്റെ സ്ക്രീൻ ഷോട്ട് അടക്കം കാണിച്ചാണ് അശ്വിൻ ഇത് പറഞ്ഞത്. കപിൽ ദേവും സച്ചിനും തന്നെ നേരിട്ട് വിളിച്ച് ആശംസ അറിയിച്ചതിന്റെ സന്തോഷവും തനിക്ക് ഉണ്ട് എന്ന് പറഞ്ഞിരുന്നു.
ധോണി വിളിക്കാത്തത് മോശമായ പ്രവർത്തിയാണെന്നാണ് ആരാധകരുടെ വാദം. ചെന്നൈ സൂപ്പർ കിങ്‌സിലൂടെ വന്ന താരമാണ് രവിചന്ദ്രൻ അശ്വിൻ. അദ്ദേഹത്തിന്റെ കരിയറിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ധോണി. താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.