നിയമങ്ങൾ കാറ്റിൽപറത്തി ധോണിയുടെ ഷോ, മുട്ടൻ പണി

ചെന്നൈ ടീമിന്റെയും ധോണിയുടെയും കഷ്ടകാലം അവസാനിക്കുന്നില്ല. ടീമിന്റെ 3 കളിയുള്ള തുടർച്ചയായ തോൽ‌വിയിൽ പൊങ്കാല കിട്ടുന്നത് പോരാത്തതിന് പിന്നാലെ ധോണിക്ക് പുതിയ കുരുക്ക്. ധോണി അഭിനയിച്ച ഒരു പ്രൊമോഷണൽ പരസ്യത്തിന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI) ചുവപ്പ് കാർഡ് നൽകി, വിലക്ക് പ്രാബല്യത്തിൽ വരും. റോഡ് സുരക്ഷാ സംഘടനയുടെ ഔദ്യോഗിക പരാതിയെ തുടർന്നാണ് പരസ്യം പ്രക്ഷേപണം ചെയ്യാതിരിക്കാൻ കൗൺസിൽ ശുപാർശ ചെയ്തത്.

ഒരു സൂപ്പർ ഓവർ കാണാൻ തെരുവിന് നടുവിൽ ബസ് നിർത്തുന്ന ഒരു ബസ് ഡ്രൈവറുടെ വേഷമാണ് ധോണി പരസ്യത്തിൽ അഭിനയിച്ചത് . പിന്നെ ട്രാഫിക് പോലീസുകാരൻ എത്തി ബസ് നിർത്തിയതെന്തിനെന്ന് അന്വേഷിച്ചപ്പോൾ സൂപ്പർ ഓവർ ചൽ രഹാ ഹേ എന്ന് എം എസ് പറയുന്നതിനെ തുടർന്ന് ട്രാഫിക് പോലീസുകാരൻ സ്ഥലം വിടുകയും ചെയ്യുന്നതാണ് പരസ്യം.

ഏപ്രിൽ 20-നകം പരസ്യം പരിഷ്‌ക്കരിക്കുക അല്ലെങ്കിൽ പൂർണ്ണമായും നീക്കം ചെയ്യാൻ മാർക്കറ്റിംഗ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ . അതനുസരിച്ച് പ്രൊമോ പിൻവലിക്കാൻ കമ്പനി സമ്മതിച്ചു.