ധോണിയും പന്തും ഇഷാനും നോക്കിയിട്ട് പറ്റിയില്ല, അവസാനം ആ വമ്പൻ നേട്ടവും സ്വന്തമാക്കി സഞ്ജു; ഹൈദരബാദ് കണ്ടത് ലോകോത്തര ഷോട്ടുകളുടെ പ്രദർശനം

ധോണിയും പന്തും ഇഷാനും ഒകെ ലോകോത്തര താരങ്ങളാണ്. ധോണി ഇന്ത്യ എന്നല്ല ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകൻ ആണ്. പന്ത് ആകട്ടെ ഓസ്‌ട്രേലിയൻ മണ്ണിൽ പോയി അവരെ പോലും ഭയപ്പെടുത്തുന്ന ക്രിക്കറ്റ് കളിച്ച താരമാണ്. ഇഷാനിലേക്ക് വന്നാൽ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ പ്രതിഭയാണ്. അങ്ങനെ നോക്കിയാൽ ഈ മൂവരുടെ പ്രൗഢിയൊന്നും ഇന്ത്യൻ ടീമിൽ സഞ്ജുവിന് അവകാശപ്പെടാൻ ഇല്ല. പക്ഷെ അയാളിലെ അസാദ്യ പ്രതിഭ ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ലോകം കണ്ടിട്ടുണ്ട്.

മലയാളി ആരധകരാണ് സഞ്ജുവിന് കൂടുതലായി ഉള്ളത്. ടീമിൽ എടുത്ത് നന്നായി കളിച്ചാൽ ഒപ്പം നിന്ന് പിന്തുണക്കുന്ന അവർ മോശം സമയത്ത് ട്രോളുകളെയും വിമർശനം നടത്തുകയും ചെയ്യും. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് വലിയ മത്സരം നടക്കുന്ന സാഹചര്യത്തിൽ ഒരിക്ക8ലും സഞ്ജു സാംസൺ ആകുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇന്ത്യൻ ടീമിൽ സ്ഥിരതയോടെ പ്രകടനം നടത്തി ഇല്ലെങ്കിൽ ഇനി അവസരം കിട്ടില്ലെന്ന് ഉറപ്പിച്ചുകൊണ്ട് തന്നെയാണ് സഞ്ജു ഇന്ന് ബംഗ്ലാദേശിന് എതിരെ ഇറങ്ങിയത്. ആദ്യ മത്സരത്തിലെ ഭേദപ്പെട്ട പ്രകടനവും രണ്ടാം മത്സരത്തിലെ നിരാശയും ആയിരുന്നു സഞ്ജുവിന്റെ സംഭാവന.

തട്ടിയും മുട്ടിയും ക്രീസിൽ നിന്ന് നേടുന്ന അർദ്ധ സെഞ്ചുറിയിലൂടെ അടുത്ത പരമ്പരയിൽ സ്ഥാനം ഉറപ്പിക്കാൻ അല്ല മറിച്ച് തന്റെ പവർ ക്രിക്കറ്റ് അതിന്റെ ഹൈ ഡോസിൽ കളിക്കാനുറച്ച് ഇറങ്ങിയ അയാളെ വീഴ്ത്താൻ ബംഗ്ലാദേശിന് ആവനാഴിയിൽ അസ്ത്രങ്ങൾ ഒന്നും ഇല്ലായിരുന്നു. കാരണം അയാൾ ഇന്ന് തീയായിരുന്നു. ആ തീ ആളിക്കത്തിയപ്പോൾ അത് കണ്ട് പേടിക്കുക മാത്രമാണ് ബംഗ്ലാദേശ് ചെയ്തതെന്ന് പറയാം.
40 പന്തിൽ സെഞ്ച്വറി നേടിയ ഇന്നിംഗ്സ് കാലം ഒരുപക്ഷെ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആയി വാഴ്ത്തിയേക്കാം. ഒടുവിൽ 47 പന്തിൽ 11 ബൗണ്ടറിയും 8 സിക്‌സും സഹിതം 111 റൺ നേടി അയാൾ മടങ്ങുമ്പോൾ ഹൈദരാബാദ് സ്റ്റേഡിയത്തിൽ ആ ഇന്നിംഗ്സ് കണ്ട് കൈയടിക്കാത്തവർ ചുരുക്കം ആയിരിക്കും.

എന്തായാലും ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ആദ്യ ടി 20 സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കിയ സഞ്ജു ഒരു കാര്യം പറയാതെ പറഞ്ഞിരിക്കുന്നു- നെവർ ഇവർ അണ്ടർസ്റ്റിമേറ്റ് എ ക്ലാസ് പ്ലയർ എന്ന്..

Latest Stories

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി

BGT 2024-25: ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ; ഓസ്‌ട്രേലിയയെ വട്ടം ചുറ്റിച്ച് താരങ്ങൾ; തിരിച്ച് വരവ് ഗംഭീരം

'ഞാൻ മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി'; ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്സലേറ്റ്: മെറീന മൈക്കിൾ

എന്തായാലും പോകുവല്ലേ നീ ഇതാ പിടിച്ചോ ഒരു ഫ്ലയിങ് കിസ്, ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ സ്ലെഡ്ജിങ് ഉത്സവത്തിന് തുടക്കം; കോഹ്‌ലി ഉൾപ്പെടുന്ന വീഡിയോ വൈറൽ

വിരാട് കോഹ്‌ലിയുടെ കൈയിൽ ബാറ്റ് തന്നെ അല്ലെ, ഇങ്ങനെ ആണെങ്കിൽ പുറത്താവുന്നതാണ് നല്ലത്; സഞ്ജുവിന് അവസരം നൽകണമെന്ന് ആരാധകർ