പുതിയ അക്കാഡമി സിംഗപ്പൂരില്‍ തുടങ്ങാന്‍ പദ്ധതിയുമായി ധോണി

ഇന്ത്യന്‍ താരം എം എസ് ധോണി സിംഗപ്പൂരില്‍ ക്രിക്കറ്റ് അക്കാഡമി തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്. 18 ക്രിക്കറ്റ് അക്കാഡമികള്‍ വിവിധ രാജ്യങ്ങളിലായി ആരംഭിക്കാനാണ് താരം ആഗ്രഹിക്കുന്നത്. ഇതില്‍ ആറ് എണ്ണം ഇന്ത്യയാലിയിരിക്കുമെന്നാണ് വിവരം.

ധോണിയാണ് തന്റെ സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞത്. നിലവില്‍ മഹേന്ദ് സിംഗ് ധോണി ഗ്ലോബല്‍ ക്രിക്കറ്റ് അക്കാഡമി സിംഗപ്പൂരിലും ദുബായിലും പ്രവര്‍ത്തിക്കുന്നുണ്ട് . ഇതില്‍ സിംഗപ്പൂരിലെ അക്കാഡമി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത വേളയിലാണ് താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. വീണ്ടും ഒരു അക്കാഡമി കൂടി സിംഗപ്പൂരില്‍ തുടങ്ങാനാണ് താരം ആഗ്രഹിക്കുന്നത്.

Read more

ഇന്ത്യയില്‍ ലക്‌നൗ, വാരണാസി, ബൊക്കോറോ എന്ന സ്ഥലങ്ങളില്‍ ധോണിക്ക് അക്കാഡമിയുണ്ട്.