ബോളിവുഡ് നടി ജാന്‍വി കപൂറും ബഹുമുഖ നടന്‍ രാജ്കുമാര്‍ റാവുവും തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷവുമായി ബന്ധപ്പെട്ട് അടുത്തിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോ ‘ദിസ് ഓര്‍ ദറ്റ്’ യില്‍ അതിഥികളായി എത്തിയിരുന്നു. ഈ സെഗ്മെന്റില്‍, ക്രിക്കറ്റുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ അവര്‍ അഭിമുഖീകരിച്ചു. രണ്ടില്‍ നിന്ന് മികച്ച ഒന്ന് തിരഞ്ഞെടുക്കുകയായിരുന്നു ഒരു ടാസ്‌ക്.
വാങ്കഡെയ്ക്കും ചെപ്പോക്കിനുമിടയിലുള്ള തങ്ങളുടെ ഇഷ്ടപ്പെട്ട ഐപിഎല്‍ സ്റ്റേഡിയം തിരഞ്ഞെടുക്കുന്നത് മുതല്‍ എംഎസ് ധോണിയുടെ ഐക്കണിക് ഹെലികോപ്റ്റര്‍ ഷോട്ടും വിരാട് കോഹ്ലിയുടെ പ്രശസ്തമായ കവര്‍ ഡ്രൈവും വരെ അവരുടെ മുന്നിലേക്ക് ടാസ്‌കായി എത്തി.
ഷോയുടെ ആകര്‍ഷകമായ സെഗ്മെന്റില്‍, ധോണിയുടെ ഇതിഹാസ ഹെലികോപ്റ്റര്‍ ഷോട്ടും കോഹ്ലിയുടെ ആഘോഷമായ കവര്‍ ഡ്രൈവും മുന്നില്‍ വെച്ചു. ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം, രണ്ട് താരങ്ങളും ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിലേക്ക് ചാഞ്ഞു.
2007-ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനും 2011-ലെ ഏകദിന ലോകകപ്പ് വിജയത്തിനും ഇടയില്‍ ഒരു തിരഞ്ഞെടുപ്പ് കൗതുകകരമായ ഒന്നായി. 28 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് ഏകദിന ലോകകപ്പ് ഉറപ്പിച്ച ധോണിയുടെ അവിസ്മരണീയ സിക്‌സിലൂടെയുള്ള ഫിനിഷ് ചൂണ്ടിക്കാട്ടി അവര്‍ രണ്ടാമത്തേത് തിരഞ്ഞെടുത്തു.