ധോണിക്ക് പകരക്കാരൻ ആ താരം, അവനാണ് ടീമിലെ യൂട്ടിലിറ്റി പ്ലയർ; ഗൗതം ഗംഭീർ പറഞ്ഞത് ഇങ്ങനെ

2020-ൽ, നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, എംഎസ് ധോണിയുടെ ‘പകരക്കാരനായി’ വിക്കറ്റ് കീപ്പർ-ബാറ്റർ കെഎൽ രാഹുലിന്റെ പേര് പറഞ്ഞ ഒരു സംഭവം ഉണ്ടായി. മുൻ ഇന്ത്യൻ ഓപ്പണർ രാഹുലിനെ ഒരു യൂട്ടിലിറ്റി പ്ലെയറാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ആവശ്യമെങ്കിൽ മൂന്നോ നാലോ നമ്പറിൽ താരത്തിന് ബാറ്റ് ചെയ്യാമെന്ന് പറഞ്ഞു.

2019 ഐസിസി പുരുഷ ലോകകപ്പ് സെമി ഫൈനലിലാണ് ധോണി തൻ്റെ അവസാന മത്സരം കളിച്ചത്. മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റ ടീം ഇന്ത്യ ടൂർണമെൻ്റിൽ നിന്ന് പുറത്തായി. അതിനുശേഷം, ഋഷഭ് പന്ത് സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ-ബാറ്ററായി ധോണിക്ക് പകരമായി നിൽക്കുമെന്ന് കരുതിയെങ്കിലും രാഹുലിന് വിക്കറ്റ് കീപ്പർ ആകാനുള്ള അവസരം ഇടക്ക് കിട്ടുക ആയിരുന്നു.

2020-ൽ ഓസ്‌ട്രേലിയയ്ക്കും ന്യൂസിലൻഡിനുമെതിരായ പരമ്പരയ്ക്ക് ശേഷം, എല്ലാ ക്രിക്കറ്റ് പ്രവർത്തനങ്ങളും നിർത്തിവച്ചുകൊണ്ട് ഒരു COVID-19 ലോക്ക്ഡൗൺ രാജ്യത്ത് നടപ്പിലാക്കി. അന്ന് സ്റ്റാർ സ്‌പോർട്‌സ് ആതിഥേയത്വം വഹിച്ച ക്രിക്കറ്റ് കണക്റ്റഡിൽ സംസാരിച്ച ഗംഭീർ, കെഎൽ രാഹുലാണ് വിക്കറ്റ് കീപ്പർ-ബാറ്ററിന് അനുയോജ്യമായ പകരക്കാരൻ എന്ന് പറഞ്ഞു.

ESPNCricinfo വഴി അദ്ദേഹം പറഞ്ഞു:

“ഈ വർഷം ഐപിഎൽ നടന്നില്ലെങ്കിൽ, എംഎസ് ധോണിക്ക്( ആ സമയത്ത് ധോണി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നില്ല) തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടായിരിക്കും. കഴിഞ്ഞ ഒന്നോ ഒന്നര വർഷമായി അദ്ദേഹം കളിക്കാത്തതിനാൽ എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ കഴിയുക?”

“ധോനിക്ക് അനുയോജ്യമായ പകരക്കാരൻ കെ എൽ രാഹുലായിരിക്കാം. വൈറ്റ്-ബോൾ ക്രിക്കറ്റിൽ അദ്ദേഹം കീപ്പറുടെ ഗ്ലൗസ് ധരിച്ചത് മുതൽ, ബാറ്റിംഗിലും കീപ്പിങ്ങിലും അദ്ദേഹത്തിൻ്റെ പ്രകടനം ഞാൻ കണ്ടിട്ടുണ്ട്. വ്യക്തമായും, അദ്ദേഹത്തിൻ്റെ കീപ്പിംഗ് ധോണിയുടേത് പോലെ മികച്ചതല്ല. പക്ഷെ നിങ്ങൾ ടി 20 യിലേക്ക് നോക്കിയാൽ രാഹുൽ യൂട്ടിലിറ്റി പ്ലെയറാണ്, അദ്ദേഹത്തിന് 3-ലും 4-ലും നിലയുറപ്പിക്കാനും ബാറ്റ് ചെയ്യാനുമാകും,” ഗംഭീർ കൂട്ടിച്ചേർത്തു.

എന്തായാലും നിലവിൽ വൈറ്റ് ബോൾ ടീമിൽ ഉൾപ്പടെ ഭാഗം ആണെങ്കിലും രാഹുൽ വിക്കറ്റ് കീപ്പർ എന്ന നിലയിൽ അല്ല മത്സരങ്ങൾക്ക് ഇറങ്ങുന്നത്. സഞ്ജു, പന്ത്, ഇഷാൻ, തുടങ്ങിയവർ തമ്മിലാണ് ആ സ്ഥാനത്തിന് വേണ്ടി പോരാടുന്നത്.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്