ധോണിയുടെ സിക്‌സും ശാസ്ത്രിയുടെ കമന്ററിയും, മറക്കാൻ പറ്റുമോ ക്രിക്കറ്റ് പ്രേമികളെ ആ കാഴ്ച; മറ്റൊരു ലോക കപ്പിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് 12 വർഷം

രവി ശാസ്ത്രിയുടെ ആവേശകരമായ കമന്ററിക്കൊപ്പം, 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ എംഎസ് ധോണിയുടെ സിക്‌സ്, ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്റെയും ജീവിതകാലത്ത് നിറഞ്ഞുനിൽക്കുന്ന ഓർമ്മകൾ ആയിരിക്കും. 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ ലോക കിരീടം നേടിയിട്ട് ഇന്ന് 12 വർഷങ്ങൾ തികയുകയാണ്.

ഇന്ത്യയെ സംബന്ധിച്ച് ആ ഫൈനലിൽ കാര്യങ്ങൾ എതിരായിരുന്നു. ടോസ് നഷ്ടപ്പെടുന്നു, ശ്രീലങ്ക ഉയർത്തിയ കൂറ്റൻ സ്കോർ കാണുന്നു. അതുവരെ ലോകകപ്പിൽ ഒരു ടീമും സ്കോർ പിന്തുടർന്ന് ജയിച്ചിട്ടില്ല ഉൾപ്പടെ പല കാര്യങ്ങളും എതിര് നിൽക്കുമ്പോഴാണ് നിറഞ്ഞു കവിഞ്ഞ ഗാലറിയുടെ ആവേശത്തിന് നിരാശയുടെ കാഴ്ച്ച സമ്മാനിക്കാതെ കിരീടം ഉയർത്തിയത്.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കായിക നേട്ടങ്ങളിലൊന്ന് 2011 ലെ അവരുടെ ലോകകപ്പ് വിജയമായിരുന്നു. ഇന്ത്യ . ശ്രീലങ്ക ഫൈനൽ ക്രിക്കറ്റ് ആരാധകർക്ക് അവിസ്മരണീയമായ അനുഭവം നൽകി, അതേസമയം ഫൈനലിൽ കാഴ്ചക്കാരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ നിരവധി നിമിഷങ്ങൾ ഉണ്ടായിരുന്നു. എന്തായലും ആ ലോകകപ്പ് വിജയത്തിൽ ഓരോ ഇന്ത്യൻ താരവും നിർണായക പങ്ക് വഹിച്ചു. ധോണിയുടെ സിക്‌സും വിജയവും ആഘോഷിക്കപ്പെടുമ്പോൾ അവിടെ ഫൈനലിൽ ഇന്ത്യ തകർന്നടിഞ്ഞ നിമിഷം പോരാടിയ ഗംഭീറിനെ നമ്മൾ മറക്കുമ്പോൾ അയാൾ പരസ്യമായി വിഷമം അറിയിച്ചത് അതുകൊണ്ടാണ്.

എന്തായാലും 12 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ആ ലോകകപ്പ് നേട്ടത്തിന് ശേഷം. 12 വർഷങ്ങൾക്ക് ശേഷം മറ്റൊരു ക്രിക്കറ്റ് ലോകകപാപ ഇന്ത്യൻ മണ്ണിൽ നടക്കുമ്പോൾ ഇന്ത്യ മറ്റൊരു ലോകകപ്പ് ലക്ഷ്യമിടുന്നു.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ