ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകൻ ആരാണെന്ന ചോദ്യം ആരാധകരോട് ചോദിച്ചാൽ പലർക്കും പല അഭിപ്രായമായിരിക്കും പറയാൻ ഉണ്ടാകുക. ചിലർക്ക് അത് ധോണി ആയിരിക്കും, ചിലർക്ക് അത് രോഹിത് ആണെങ്കിൽ ചില ക്രിക്കറ്റ് പ്രേമികൾക്ക് അത് വാർണർ ആണ്.
നായകന്മാരും അവർ അതാത് ടീമിനായി ഉണ്ടാക്കിയ നേട്ടങ്ങളുമൊക്കെ കണക്കിൽ എടുക്കുമ്പോൾ രോഹിതും ധോണിയും തന്നെയാണ് ഈ ലിസ്റ്റിൽ മുന്നിൽ എന്ന് നിസംശയം പറയാം. കാരണം അത്ര മികച്ച രീതിയിലാണ് ഈ താരങ്ങൾ ടീമിനെ നയിച്ചത്.
എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം ഉള്ള നായകന്റെ പേര് നോക്കിയാൽ മുന്നിൽ ഉണ്ടാകുന്ന പേരെന്ന് പലരും ഊഹിക്കുക രോഹിതിന്റെ ആയിരിക്കും, കാരണം ഏറ്റവും കൂടുതൽ കിരീടം നേടിയ നായകൻ അദ്ദേഹം ആണല്ലോ. എന്നാൽ ലിസ്റ്റിൽ ഏവരെയും ഞെട്ടിച്ച് ഒന്നാമതുള്ളത് സാക്ഷാൽ സച്ചിനാണ്. അദ്ദേഹത്തിന്റെ ശരാശരി 58.82 ആണ്, രണ്ടാമതുള്ള ധോണിയുടെ 58 .76, ഈ സീസണിൽ കുറച്ച് മത്സരങ്ങൾ കൂടി ജയിച്ചാൽ ധോണിക്ക് ഈ റെക്കോർഡ് സ്വന്തമാക്കാം.