ധോണി ഒരു മികച്ച ക്യാപ്റ്റനായിരുന്നു, പക്ഷേ..; യുവരാജ് സിംഗ് പറയുന്നു

2023 ലോകകപ്പിന് 60 ദിവസത്തില്‍ താഴെ മാത്രം ശേഷിക്കെ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ കുറിച്ച് മനസ് തുറന്ന് ഇന്ത്യന്‍ മുന്‍ സൂപ്പര്‍ താരം യുവരാജ് സിംഗ്. രോഹിത് ശര്‍മ്മ ഒരു മികച്ച ക്യാപ്റ്റനാണെന്നും എന്നാല്‍ കിരീടം ചൂടണമെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തിന് മികച്ച ടീമിനെ നല്‍കണമെന്നും യുവരാജ് പറഞ്ഞു.

എംഎസ് ധോണിയും മികച്ച ക്യാപ്റ്റനായിരുന്നെന്നും എന്നാല്‍ പരിചയസമ്പന്നരായ കളിക്കാരുള്ള മികച്ച ടീമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും 2011 ലെ ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായ യുവരാജ് പറഞ്ഞു. നിലവിലെ ടീമില്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവര്‍ക്ക് ലോകകപ്പില്‍ കളിച്ച് പരിചയമുണ്ട്. പരിചയസമ്പന്നരായ കളിക്കാര്‍ മാത്രമല്ല, സ്വന്തമായി കളികള്‍ ജയിക്കാന്‍ കഴിവുള്ള ഒരുപാട് യുവതാരങ്ങളും ഇന്ത്യയിലുണ്ട്.

ഇത്രയും കാലം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചതുകൊണ്ടാണ് രോഹിത് വളരെ മികച്ച നേതാവായി മാറിയതെന്ന് ഞാന്‍ കരുതുന്നു. അവന്‍ സമ്മര്‍ദ്ദത്തിന്‍ കീഴില്‍ വളരെ വിവേകമുള്ള ആളാണ്. അനുഭവപരിചയമുള്ള ഒരു വിവേകമുള്ള ക്യാപ്റ്റന് നിങ്ങള്‍ ഒരു നല്ല ടീമിനെ നല്‍കേണ്ടതുണ്ട്. എംഎസ് ധോണി ഒരു മികച്ച ക്യാപ്റ്റനായിരുന്നു, പക്ഷേ അദ്ദേഹത്തിന് അതിനൊപ്പം മികച്ച ടീമിനെയും ലഭിച്ചിരുന്നു- യുവരാജ് പറഞ്ഞു.

2011ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ ഖാന്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ് എന്നിവരുണ്ടായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിലെ പരിചയ സമ്പന്നരായ താരങ്ങള്‍ പലരും പരിക്കിന്റെ പിടിയിലാണ്. ബുംറയും രാഹുലുമൊന്നും ഇതുവരെ കളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ