അന്ന് ധോണിയെ തെറി പറഞ്ഞു, ഇന്ന് അയാളെ മിടുക്കൻ എന്ന് വാഴ്ത്തി; യു-ടേൺ അടിച്ച് യുവരാജിന്റെ പിതാവ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിക്കെതിരെ വിവാദ പ്രസ്താവനകൾ നടത്തിയ യുവരാജ് സിങ്ങിൻ്റെ പിതാവ് യോഗ്‌രാജ് സിംഗ്, ഇപ്പോഴിതാ ധോണിയുടെ മികച്ച ക്യാപ്റ്റൻസിയെ പ്രശംസിച്ച് നാടകീയമായ യു-ടേൺ നടത്തിയിരിക്കുകയാണ്. ധോണിയെ പ്രചോദിതനായ ക്യാപ്റ്റൻ എന്ന് വിളിച്ച അദ്ദേഹം വിക്കറ്റ് റീഡ് ചെയ്യാനും ബൗളർമാരെ നയിക്കാനുമുള്ള അദ്ദേഹത്തിൻ്റെ കഴിവ് എടുത്തുകാട്ടി.

ഹെൽമെറ്റിൽ പന്ത് കൊള്ളിച്ച മികച്ചത് ജോൺസണെ തൊട്ടടുത്ത പന്തിൽ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും യുവിയുടെ പിതാവ് ഓർമിപ്പിച്ചു. “എംഎസ് ധോണി ഒരു മിടുക്കനായ ക്യാപ്റ്റനാണ്, അദ്ദേഹത്തിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ ടീമിന് നേട്ടങ്ങൾ ഉണ്ടായി. വിക്കറ്റ് റീഡ് ചെയ്ത് അയാൾ ബോളർമാർക്ക് നിർദേശം നൽകി. അവൻ ഒരു ഭയവും ഇല്ലാത്ത താരമാണ്, മിടുക്കാനുമാണ്” അദ്ദേഹം പറഞ്ഞു.

“മിച്ചൽ ജോൺസണിൻ്റെ പന്ത് ഒരിക്കൽ അയാളുടെ ഹെലമട്ടിൽ അടിച്ചു. അവൻ സങ്കടപ്പെട്ടില്ല, അടുത്ത പന്തിൽ പേസറെ സിക്സർ പറത്തി. അങ്ങനെ ഉള്ള തന്റേടം ഉള്ള ആളാണ് ധോണി ”അദ്ദേഹം കൂട്ടിച്ചേർത്തു.

2025-ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ധോണിയെ നിലനിർത്തി. അഞ്ച് വർഷത്തിലേറെയായി ഇന്ത്യയെ പ്രതിനിധീകരിക്കാത്തതിനാൽ അദ്ദേഹം അൺക്യാപ്പ്ഡ് താരം എന്ന നിലയിലാണ് ടീമിൽ നിൽക്കുന്നത്.

Latest Stories

പിണറായിക്കെതിരെ മത്സരിക്കാനും തയ്യാറാണ്; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍

മാനേജ്മെന്റിനോടുള്ള കലിപ്പ് തീർത്ത് കാണികളും, ആരാധകരോടുള്ള കടപ്പാട് രേഖപ്പെടുത്തി താരങ്ങളും; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അജണ്ടയിലില്ല; ലക്ഷ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് കെ മുരളീധരന്‍

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി; ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി

ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി; പൊലീസിന്റെ നിലപാട് തേടി ഹൈക്കോടതി

'സിനിമയിൽ ക്ലിയർ കട്ടായ ഹൈറാർക്കിയുണ്ട്, ആരതി ഉഴിയുന്നതും ആ ക്രമത്തിലാണ്'; തുറന്ന് പറഞ്ഞ് നിത്യ മേനോൻ

റോഡ് ഷോ കഴിഞ്ഞ് നോമിനേഷന്‍ നല്‍കാനെത്തിയപ്പോള്‍ സമയം കഴിഞ്ഞു; മുഖ്യമന്ത്രി അതിഷിയുടെ പത്രികാസമര്‍പ്പണം ഇനി നാളെ; വോട്ടര്‍ പട്ടിക ക്രമക്കേട് ഉയര്‍ത്തി കെജ്രിവാളിന്റെ പോരാട്ടം

മുസ്ലീം ലീഗിന്റെ സെമിനാറില്‍ നിന്നും ജി സുധാകരന്‍ പിന്മാറി

ഇത് പുതിയ അധ്യായം; നടൻ ജയം രവി പേര് മാറ്റി, ഇനി മുതൽ 'രവി മോഹൻ'

പി വി അൻവർ നീങ്ങുന്നത് യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെ; പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു: എ വിജയരാഘവൻ