BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ധ്രുവ് ജുറൽ, വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ടീമുകളെ പരാജയപ്പെടുത്തി മികച്ച നേതൃത്വ പാടവം പ്രകടിപ്പിച്ചു. ഏത് ഗെയിമിലാണെന്നും എവിടെയാണെന്നും ചോദ്യം കാണുമല്ലേ? ഇന്ത്യയെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ഒരു നൂതന പരിശീലന സെഷൻ ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് അവതരിപ്പിച്ചിരുന്നു. ധ്രുവ് ജൂറലിൻ്റെ ക്യാപ്റ്റന്സിയിൽ ടീം ബി മത്സരത്തിൽ ജയിക്കുകയും സമ്മാനത്തുകയായ 300 ഡോളർ സ്വന്തമാക്കുകയും ചെയ്തു.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിൻ്റെ ഭാഗമായി നടന്ന ഫീൽഡിംഗ് മത്സരത്തിൽ ടീമിൻ്റെ യുവ താരങ്ങളായ ധ്രുവ് ജുറെൽ, സർഫറാസ് ഖാൻ, മുഹമ്മദ് സിറാജ് എന്നിവരായിരുന്നു മൂന്ന് ഗ്രൂപ്പുകളുടെയും നായകന്മാർ. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ രണ്ട് മികച്ച ഫീൽഡർമാരായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ജൂറലിൻ്റെ ടീം പരാജയപ്പെടുത്തി, ഇത് ഇന്ത്യൻ ക്രിക്കറ്റിന് ആരോഗ്യകരമായ ലക്ഷണം ആണെന്നാണ് ആരാധകർ പറയുന്നത്.

സർഫ്രാസ് ഖാൻ നായകനായ ഗ്രുപ്പ് എ യിൽ വിരാട് കോഹ്‌ലി, ദേവദത്ത് പടിക്കൽ, അഭിമന്യു ഈശ്വരൻ, ഹർഷിത് റാണാ, യശ്വസി ജയ്‌സ്വാൾ തുടങ്ങിയവർ ആയിരുന്നു എങ്കിൽ ജുറലിന്റെ ടീമിൽ ബുംറ, ജഡേജ , വാഷിംഗ്‌ടൺ സുന്ദർ, പ്രസീദ് കൃഷ്ണ എന്നിവർ ആയിരുന്നു. സിറാജിന്റെ ടീമിൽ രോഹിത്, രാഹുൽ, പന്ത്, ആകാശ് ദീപ് തുടങ്ങിയവർ ആയിരുന്നു അണിനിരന്നത്.

May be an image of text

എന്തായാലും കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും അധികം ഇമ്പ്രൂവ് ചെയ്ത മേഖലകളിൽ ഒന്നായ ഇന്ത്യയുടെ ഫീൽഡിങ് ഉത്തരവാദിത്വങ്ങൾ യുവതാരങ്ങൾ ഏറ്റെടുക്കുന്നത് നല്ല കാര്യം ആണെന്ന് ആരാധകരും പറയുന്നു.

https://x.com/BCCI/status/1871050602261643608?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1871050602261643608%7Ctwgr%5E89c7f42aa79c1e01c7bb874bb08208d8d16dbe63%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.insidesport.in%2Fcricket%2Fcaptain-dhruv-jurel-beat-virat-kohli-and-rohit-sharmas-team-wins-300-dollars-as-a-reward%2F