ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സമ്മര്‍ദ്ദം കൈകാര്യം ചെയ്ത രീതി നോക്കിയാല്‍ ടീം ഇന്ത്യ ടി20 ലോകകപ്പ് 2024 ട്രോഫി ഉയര്‍ത്താന്‍ അര്‍ഹരാണെന്ന് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി. ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ശക്തമായ ടീമുകള്‍ ലോകകപ്പില്‍ മത്സരിക്കുന്നതിനാല്‍ പാകിസ്ഥാന്‍ ചില കാര്യങ്ങള്‍ തിരുത്തേണ്ടതുണ്ടെന്ന് താരം തുറന്നു സമ്മതിച്ചു.
ഞാന്‍ ഫൈനല്‍ മത്സരം കാണുകയും അത് ആസ്വദിക്കുകയും ചെയ്തു. ഇരു ടീമുകളും നന്നായി കളിച്ചു. സമ്മര്‍ദ്ദം ഏത് ടീം നന്നായി കൈകാര്യം ചെയ്യുന്നുവോ ആ ദിവസം അവര്‍ വിജയിക്കും. ഒരു മികച്ച ക്രിക്കറ്റ് ബ്രാന്‍ഡ് കളിച്ച ഇന്ത്യ വിജയിക്കാന്‍ അര്‍ഹരാണ്.
ഒരു പ്രക്രിയയിലൂടെ കടന്നുപോയ ശേഷം ശക്തമായ ടീമുകള്‍ ഒരു പ്രധാന ടൂര്‍ണമെന്റിലേക്ക് പോകുമ്പോള്‍ ഫലങ്ങള്‍ അനുകൂലമാക്കാന്‍ പാകിസ്ഥാന്‍ കുറച്ച് കാര്യങ്ങള്‍ തിരുത്തേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. കഠിനാധ്വാനം ചെയ്താല്‍ ഫലങ്ങള്‍ നമ്മോടൊപ്പമുണ്ടാകും- ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടിയപ്പോള്‍, സഹ-ആതിഥേയരായ യുഎസ്എയോടും ഇന്ത്യയോടും പരാജയപ്പെട്ട് പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു.