വിരാട് കോഹ്‌ലിയുടെ കഷ്ടകാലത്തിന് അവസാനമില്ലെന്ന് ഉറപ്പിക്കാം. നിലവിൽ, ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ഒഴിവാക്കാനായി ബാറ്റർ പരിക്ക് കെട്ടിച്ചമച്ചതാണോ അതോ അയാൾക്ക് ശരിക്കും പരിക്കേറ്റതാണോ എന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ബിസിസിഐ ഓരോ കളിക്കാരനും ആഭ്യന്തര ക്രിക്കറ്റ് നിർബന്ധമാക്കുന്നതിനാൽ, 2024-25 രഞ്ജി ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി കളിക്കാൻ കോഹ്‌ലി ഇറങ്ങുമെന്നാണ് കരുതപെട്ടത്,
ജനുവരി 23ന് രാജ്‌കോട്ടിൽ ആരംഭിക്കുന്ന സൗരാഷ്ട്രയ്‌ക്കെതിരായ രഞ്ജി മത്സരത്തിനുള്ള ഡൽഹിയുടെ സാധ്യതാ ടീമിലാണ് ‘കോഹ്‌ലി’ ഉൾപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യയുടെ സമീപകാല ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ കഴുത്തിന് കോഹ്‌ലിക്ക് പരിക്ക് പറ്റിയിരുന്നു എന്നും അതിനാൽ തന്നെ രഞ്ജി കളിക്കില്ല എന്നുമാണ് ഇപ്പോൾ വന്ന റിപ്പോർട്ടുകൾ.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ (ബിജിടി) വിരാട് കോഹ്‌ലിക്ക് കഴുത്തിൽ ഉളുക്ക് സംഭവിച്ചതായും പരിക്ക് നിയന്ത്രിക്കാൻ കുത്തിവയ്പ്പ് ആവശ്യമായി വന്നതായും റിപ്പോർട്ടുണ്ട്. സിഡ്‌നി ടെസ്റ്റിനിടെയാണ് ഉളുക്ക് സംഭവിച്ചതെന്ന് ചില സ്രോതസ്സുകൾ സൂചിപ്പിച്ചു.
സൗരാഷ്ട്രയ്‌ക്കെതിരായ ഡൽഹിയുടെ വരാനിരിക്കുന്ന രഞ്ജി ട്രോഫി 2024-25 മത്സരത്തിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇതുവരെ കളിക്കുമെന്ന് സ്ഥിതീകരിച്ചിട്ടില്ല. അതേസമയം വിരാട് കോഹ്‌ലിക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും അദ്ദേഹം രഞ്ജി കളിക്കാതിരിക്കാൻ നമ്പറുകൾ കാണിക്കുന്നത് ആണെന്നാണ് പറയുന്നത്.
രഞ്ജി കളിക്കാൻ പൊതുവെ പലപ്പോഴും താത്പര്യം കാണിക്കാത്ത കോഹ്‌ലി കൃത്യ സമയത്ത് വ്യാജ പരിക്ക് കെട്ടിച്ചമച്ചതാണെന്ന് ചില ക്രിക്കറ്റ് ആരാധകരും സംശയിക്കുന്നു. എന്തായാലും ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയിൽ താരം കളിച്ചേക്കില്ല എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.