പന്തിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമോ?; വിശദീകരണവുമായി കമ്മിന്‍സ്

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ റിഷഭ് പന്തിന്റെ വിക്കറ്റെടുത്തശേഷം ഓസ്‌ട്രേിലയന്‍ താരം ട്രാവിസ് ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമോ എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിശദീകരണവുമായി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്. പന്തിന്റെ വിക്കറ്റെടുത്തശേഷം ഒരുകൈയിലെ വിരലുകള്‍ വട്ടത്തിലാക്കി അതിലേക്ക് മറുകൈയിലെ വിരലിട്ടളിക്കി ഹെഡ് ഒരു ആഗ്യം കാണിച്ചതാണ് ചര്‍ച്ചയ്ക്ക് വിഷയമായത്.

ഹെഡ് എന്താണ് കാണിച്ചതെന്ന് ഞാന്‍ വിശദീകരിക്കാം.അവന്റെ വിരലുകള്‍ ചുട്ടുപൊള്ളുകയാണ്. അതുകൊണ്ട് കൈവിരലുകള്‍ ഒരു ഐസ് കപ്പില്‍ ഇട്ടുവെക്കണമെന്നാണ് അവന്‍ ഉദ്ദേശിച്ചത്. അതല്ലതെ മറ്റ് അര്‍ത്ഥങ്ങളൊന്നുമില്ല.

അത് ഞങ്ങള്‍ക്കിടയിലെ സാധാരണ തമാശയാണ്. വിക്കറ്റെടുത്തശേഷം ഫ്രിഡ്ജില്‍ നിന്ന് ഐസ് ബക്കറ്റ് എടുത്ത് അതില്‍ വിരലിട്ടുവെക്കുന്നത് ഹെഡിന്റെ ഒരു തമാശയാണ്. അതാണ് റിഷഭ് പന്തിന്റെ വിക്കറ്റെടുത്തശേഷവും ഹെഡ് കാണിച്ചത്- കമ്മിന്‍സ് പറഞ്ഞു.

33 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ യശസ്വി ജയ്‌സ്വാളും റിഷഭ് പന്തും ചേര്‍ന്ന് 88 റണ്‍സ് കൂട്ടുകെട്ടിലൂടെ സമനില പ്രതീക്ഷ സമ്മാനിച്ചപ്പോഴാണ് പാര്‍ട് ടൈം സ്പിന്നറായ ട്രാവിസ് ഹെഡ് വിക്കറ്റ് വീഴ്ത്തി പ്രഹരമേല്‍പ്പിച്ചത്.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍