2024ലെ കരീബിയൻ പ്രീമിയർ ലീഗിൻ്റെ (സിപിഎൽ) മൂന്നാം മത്സരത്തിനിടെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. സെൻ്റ് കിറ്റ്‌സ് ആൻഡ് നെവിസ് പാട്രിയറ്റ് ടീമിനാണ് ചുവപ്പ് കാർഡ് നിയമം ശിക്ഷ ലഭിച്ചത്. ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സവത്തിലാണ് സ്ലോ ഓവർ റേറ്റിന്റെ പേരിൽ ടീമിന് പണി കിട്ടിയത്.
ഫുട്ബോളിൽ താരങ്ങൾ ചെയ്യുന്ന ഗുരുതരമായ തെറ്റുകൾക്കും ഫൗളുകൾക്കുമാണ് സാധാരണയായി റെഡ് കാർഡ് നൽകുന്നത്. ഒരു കളിക്കാരന് ചുവപ്പ് കാർഡ് ലഭിക്കുമ്പോൾ, അവർ ഉടൻ ഫീൽഡ് വിടണം എന്നാണ് ഫുട്‍ബോളിലെ നിയമം. ടീം 10 കളിക്കാരുമായി മുന്നോട്ട് പോകേണ്ട അവസ്ഥ വരും.
കരീബിയൻ പ്രീമിയർ ലീഗ് സ്ലോ ഓവർ നിരക്കുകൾ നിയന്ത്രിക്കുന്നതിനും ഗെയിമുകൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി റെഡ് കാർഡ് നിയമം അവതരിപ്പിച്ചു. 20-ാം ഓവറിനുള്ളിൽ ടീം ഷെഡ്യൂളിൽ പിന്നിലായാൽ ചുവപ്പ് കാർഡ് പെനാൽറ്റി നൽകാൻ ഈ നിയമം അമ്പയർമാരെ അനുവദിക്കുന്നു. ചുവപ്പ് കാർഡ് ലഭിച്ചാൽ പത്ത് കളിക്കാർക്ക് മാത്രമേ കളിക്കളത്തിൽ തുടരാനാകൂ.
20 ആം ഓവറിൽ എത്തിയപ്പോൾ ആണ് ടീമിന് ശിക്ഷ കിട്ടിയത്. പരിമിത ഫലമായിട്ട് ടീമിന് ഒരു ഫീൽഡറെ ഒഴിവാക്കേണ്ടതായി വന്നു.