ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ വീണ്ടും ടെസ്റ്റ് കളി ആവർത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്; ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ എങ്ങനെ കളിക്കരുതെന്ന ഉദാഹരണം ചെന്നൈയെ കണ്ട് പഠിക്കണം എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഇന്നത്തെ മത്സരം കൂടെ ചെന്നൈ പരാജയപ്പെട്ടാൽ പ്ലെ ഓഫ് സാധ്യതകൾക്ക് നിറം മങ്ങും.
ചെന്നൈക്ക് വേണ്ടി ആയുഷ് മഹ്‌ത്രെ 32 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചു. എന്നാൽ രചിൻ രവീന്ദ്ര (5), ഷായ്ക്ക് റഷീദ് (19) എന്നിവർ നിറം മങ്ങി. നിലവിൽ ക്രീസിൽ നിൽക്കുന്നത് ഓൾ റൗണ്ടർമാരായ രവീന്ദ്ര ജഡേജയും ശിവം ദുബൈയുമാണ്. ഇരുവരും അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമല്ല കാഴ്‌ച വെക്കുന്നത്.
Read more
കൊൽക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തിലെ തോൽവി കൊണ്ടും ചെന്നൈ നേടിയ ഡോട്ട് ബോളുകളിൽ നിന്നുമായി ബിസിസിഐ 30500 മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ടുകളിൽ സൂചിപ്പിക്കുന്നത്. നിലവിലെ ചെന്നൈയുടെ ഈ ടീം വെച്ച് അവർക്ക് കപ്പ് ജേതാക്കളാകാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. 280 മുകളിൽ അടിക്കാൻ കെല്പുള്ള ടീമുകൾ എതിരാളികളായി ഈ സീസണിൽ തകർത്താടുമ്പോൾ ചെന്നൈ ഇപ്പോഴും 180 മുകളിലുള്ള റൺസ് ചേസ് ചെയ്യാൻ പ്രയാസപ്പെടുകയാണ്.