ആദ്യ രണ്ടു ടെസ്റ്റുകളിൽ ജയിക്കുക ആ ടീം, ബംഗ്ലാദേശ് ഇന്ത്യ പരമ്പരയിലെ വിജയികളെ പ്രഖ്യാപിച്ച് ദിനേഷ് കാർത്തിക്ക്

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ബംഗ്ലാദേശിനെ 2-0 ന് തോൽപ്പിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് പറഞ്ഞു. അടുത്തിടെ അവസാനിച്ച അഞ്ച് ദിവസത്തെ മത്സരങ്ങളിൽ പാകിസ്ഥാനെ തോൽപ്പിച്ചെങ്കിലും ഇന്ത്യയുടെ വമ്പൻ താരനിര അടങ്ങുന്ന ടീമിനെ ബുദ്ധിമുട്ടിക്കാൻ ബംഗ്ലാദേശിന് കഴിയില്ലെന്ന് അദ്ദേഹം കരുതുന്നു.

ഇന്ത്യയ്‌ക്കെതിരെ രണ്ട് സമനില സ്വന്തമാക്കിയിട്ടുള്ള ബംഗ്ലാദേശ് 11 ടെസ്റ്റുകളിൽ തോറ്റിട്ടുണ്ട്. എന്നിരുന്നാലും, അവരുടെ ഹോം ട്രാക്കുകളിൽ അവർ ഇന്ത്യയെ ബുദ്ധിമുട്ടിച്ചു. അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയ ടെസ്റ്റിൽ ഇന്ത്യയെ ശരിക്കും വിയർപ്പിച്ചാണ് ബംഗ്ലാദേശ് കീഴടക്കിയത് എന്നുള്ളത് ശ്രദ്ധിക്കണം.

ന്യൂസിലൻഡിലും പാക്കിസ്ഥാനിലും ബംഗ്ലാദേശ് ടെസ്റ്റ് വിജയിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ ഇന്ത്യയെ തോൽപ്പിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. 2012ൽ ഇംഗ്ലണ്ടിനെതിരായ അവസാന തോൽവിക്ക് ശേഷം 17 ടെസ്റ്റ് പരമ്പരകളിൽ ആയി ഇന്ത്യ സ്വന്തം തട്ടകത്തിൽ തോറ്റിട്ടില്ല. “ഇന്ത്യയിൽ ഇന്ത്യയെ തോൽപ്പിക്കുന്നത് വലിയ വെല്ലുവിളിയായതിനാൽ ബംഗ്ലാദേശിന് ഇന്ത്യയെ വെല്ലുവിളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. പാകിസ്ഥാനിൽ ബംഗ്ലാദേശ് നന്നായി കളിച്ചെങ്കിലും, രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീമിനെ അവർ അട്ടിമറിക്കുന്നത് ഞാൻ കാണുന്നില്ല, ”കാർത്തിക് ക്രിക്ക്ബസിൽ പറഞ്ഞു.

വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, കെഎൽ രാഹുൽ എന്നിവർ ആദ്യ ടെസ്റ്റിനായി ചെന്നൈയിൽ എത്തിയിട്ടുണ്ട്. ഇന്ത്യ ഒരുക്കങ്ങൾ മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.