Ipl

ദിനേശ് കാർത്തിക്കിന് ലോക കപ്പ് ടീമിൽ കളിയ്ക്കാൻ ടിക്കറ്റിന്റെ ആവശ്യമില്ല അയാളാണ് പൈലറ്റ് , ആവശ്യം ശക്തം

“എനിക്കൊരു വലിയ ലക്ഷ്യമുണ്ട്. ചിലപ്പോൾ നിങ്ങൾ വിശ്വസിക്കണമെന്നില്ല. അതിനായി ഞാൻ കഠിനാധ്വാനം ചെയ്തു കൊണ്ടേയിരിക്കുന്നുണ്ട്. രാജ്യത്തിനായി എന്തെങ്കിലും ചെയ്യുക എന്നതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം. ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയുമെന്നാണ് ഉറച്ച വിശ്വാസം” ദിനേശ് കാർത്തിക്ക് മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയശേഷം ഈ സീസണിലെ ഒരു മത്സരശേഷം പറഞ്ഞ വാക്കുകളാണിത്. തന്റെ കാലം അവസാനിച്ചു എന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു ദിനേശ് കാർത്തിക്ക് സീസണിലെ ഓരോ മത്സരങ്ങളും കഴിഞ്ഞ് കൊടുത്തത് എന്ന് നിസംശയം പറയാം.

തന്റെ കാലം അവസാനിച്ചു എന്ന് പറഞ്ഞ ഹേറ്റേഴ്സിന്റെ മുന്നിൽ ഒന്നും അവസാനിച്ചിട്ടില്ല എല്ലാം തുടങ്ങിയിട്ടേ ഉള്ളു എന്ന് പറയുന്ന ഇന്നിങ്‌സുകളാണ് താരം കളിക്കുന്നത്. 11 ഇന്നിങ്‌സുകളില്‍ അഞ്ചിലും നോട്ടൗട്ടായി നിന്ന കാര്‍ത്തിക് 244 റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്ന താരം മികച്ച സ്ട്രൈക്ക് റേറ്റിലാണ് കളിക്കുന്നത്.

ഇന്ന് നടന്ന പോരാട്ടത്തിൽ ഡൽഹിക്ക് എതിരെയും കണ്ടു താരത്തിന്റെ ഫിനിഷിങ് പാടവം. 8 പന്തിൽ നിന്നാണ് താരം 30 റൺസ് നേടിയത്. ടീം തളരുമ്പോൾ പണ്ട് ബംഗ്ളദേശിന് എതിരെ നടത്തിയ പോലെ ഉള്ള വെടിക്കെട്ട് പ്രകടനവുമായി താൻ ഉണ്ടാകുമെന്ന് അയാൾ തെളിയിച്ചിരിക്കുകയാണ്.

വരാനിരിക്കുന്ന ലോകകപ്പിൽ താരത്തെ ഉൾപ്പെടുത്തണം എന്ന ചർച്ച സജീവമാണ്. ഫിനിഷർ റോളിൽ കാർത്തിക്ക് ഉണ്ടാകാം എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

“മെഗാ ലേലത്തില്‍ ആര്‍സിബി വാങ്ങിയതിനു ശേഷം സഞ്ജയ് ഭായ് സംസാരിച്ചിരുന്നു. ഡികെ നിങ്ങള്‍ ഫിനിഷറുടെ റോളിലായിരിക്കും കളിക്കുകയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ക്കു എബിയെ നഷ്ടമായിക്കഴിഞ്ഞു. അദ്ദേഹത്തിനു പകുതി കഴിവുള്ള ഒരാളെപ്പോലും കണ്ടെത്തി പകരക്കാരനാക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ രണ്ട്- മൂന്ന് കളിക്കാരെ ഞങ്ങള്‍ എബിഡിയുടെ റോളില്‍ പരീക്ഷിച്ചു നോക്കും. എബി അത്ര മികച്ച പ്ലെയറാണ്. ആ കോൾ വന്നതോടെ ഞാൻ കഠിനമായി പരിശീലനം ആരംഭിച്ചു, അതിന്റെ ഫലമാണ് ഇപ്പോൾ എനിക്ക് കിട്ടുന്നത്. എന്റെ ചെറിയ ലക്ഷ്യം മാത്രമാണ് ബാംഗ്ലൂർ ടീമിനായിട്ടുള്ള പ്രകടനം. വലിയ ലക്ഷ്യം ഇന്ത്യൻ ടീമാണ്.”

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍