അരുണ്‍ കൃഷ്ണന്‍
സഞ്ജുവിനെ കുറ്റപ്പെടുത്തുകയല്ല, പക്ഷെ സഞ്ജു കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ കേരളത്തില്‍ നിന്നും കൂടെ കളിച്ചിരുന്ന ആരെയെങ്കിലും പിക്ക് ചെയ്തു അവസരം കൊടുക്കേണ്ടിയിരുന്നു.
വെറും നെറ്റ് ബോളര്‍ ആയി തുടങ്ങിയ വരുണ്‍ ചക്രവര്‍ത്തി ഇന്ന് കാണുന്ന രീതിയില്‍ വളരാന്‍ ഉള്ള ഒരു കാരണം ദിനേഷ് കാര്‍ത്തിക്ക് എന്ന കൊല്‍ക്കത്തയുടെ മുന്‍ ക്യാപ്ട്ടന്‍ കൂടിയാണ്. ഇന്ന് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കളിക്കാര്‍ കളിക്കുന്നത് തമിഴ് നാട്ടില്‍ നിന്ന് കൂടിയാണ് വേറെ ഒരു വാസ്തവം.
പറഞ്ഞു വന്നത് ഒരു സഞ്ജു സാംസണില്‍ മാത്രം ഒതുങ്ങേണ്ടതല്ല ഇന്നത്തെ കേരള ക്രിക്കറ്റ്. വരാന്‍ പോകുന്ന ഐപിഎല്‍ ലേലത്തില്‍ എന്ത് വില കൊടുത്തായാലും വിഷ്ണുവിനെപ്പോലുള്ളവരെ എന്ത് വില കൊടുത്തായാലും രാജസ്ഥാന്‍ പിക്ക് ചെയ്യേണ്ടിയിരിക്കുന്നു.
എന്തെന്നാല്‍ സഞ്ജുവിനോളം മറ്റാര്‍ക്കും തന്നെ ഐപിഎല്ലില്‍ നമ്മുടെ കേരളത്തില്‍ നിന്നുള്ളവരുടെ ശക്തിയും ദൗര്‍ബല്യവും അറിയില്ല. അതുകൊണ്ട് മാറ്റാരെക്കാളും സഞ്ജുവിന് കേരളത്തില്‍ നിന്നുള്ള താരങ്ങളെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും എന്ന് തോന്നുന്നു.
കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7