രോഹിത്തോ കോഹ്‌ലിയോ അല്ല; നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് കളിക്കാരന്‍ ആരെന്ന് പറഞ്ഞ് ഡികെ

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെയും ബാറ്റിംഗ് മാസ്റ്റര്‍ വിരാട് കോഹ്‌ലിയെയും അവഗണിച്ച് ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിനെ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് ബാറ്ററായി തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ട്രാവിസ് ഹെഡ്, നിലവില്‍ ഫോര്‍മാറ്റുകളിലുടനീളമുള്ള ഏറ്റവും ശക്തമായ ബാറ്ററാണെന്ന് കാര്‍ത്തിക് പറയുന്നു.

ട്രാവിസ് ഹെഡ് ഈ പാക്കില്‍ ഏറെ മുന്നിലാണെന്ന് പറയണം. യശസ്വി ജയ്സ്വാള്‍ നന്നായി ബാറ്റ് ചെയ്യുന്നു. എന്നാല്‍ അദ്ദേഹത്തിന് ഏകദിന ക്രിക്കറ്റില്‍ അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അതിനാല്‍ ട്രാവിസ് ഹെഡാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് ബാറ്റര്‍- കാര്‍ത്തിക് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിന്റെ ആദ്യ പകുതിയില്‍ കളിക്കാതിരുന്ന ഹെഡ് പിന്നീട് തിരിച്ചെത്തി ന്യൂസിലന്‍ഡിനെതിരെ ധര്‍മശാലയില്‍ സെഞ്ച്വറി നേടിയിരുന്നു. നവംബര്‍ 19-ന് നടന്ന അഹമ്മദാബാദ് ഫൈനലില്‍ അദ്ദേഹം ഇന്ത്യയ്‌ക്കെതിരെ 137 റണ്‍സ് അടിച്ച് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏകദിന ലോകകപ്പ് നേടി.

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ 2024 ലേലത്തില്‍ 6.80 കോടി രൂപയ്ക്ക് എസ്ആര്‍എച്ചുമായി അദ്ദേഹം ഒപ്പുവച്ചു. ശേഷം അദ്ദേഹം 15 മത്സരങ്ങളില്‍ നിന്ന് 567 റണ്‍സ് നേടി 17-ാം സീസണില്‍ ടീമിന്റെ ഏറ്റവും മികച്ച സ്‌കോററായി.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി