സാഹ പുറത്ത്; ദിനേഷ് കാര്‍ത്തിക് ടെസ്റ്റ് ടീമില്‍

കേപ്ടൗണ്‍ ടെസ്റ്റിനിടെ പരിക്കേറ്റ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പുതിയ താരമെത്തുന്നു. മുതിര്‍ന്ന താരം ദിനേഷ് കാര്‍ത്തികിനെയാണ് സഹായ്ക്ക് പകരയ്ക്കാരനായി ഇന്ത്യന്‍ ടീം അധികൃതര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

മത്സരത്തിനിടെ ഇടത് കൈക്ക് പരുക്കേറ്റതിനേ തുടര്‍ന്ന് സാഹയെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പാര്‍ത്ഥീവ് പട്ടേലാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റിന് കീപ്പിംഗ് ഗ്ലൗസ് അണിയുന്നത്.

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരികെയെത്തുന്നത്. സയ്യീദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റില്‍ കളിച്ച്‌കൊണ്ടിരിക്കുകയാണ് കാര്‍ത്തിക് . ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് താരം ഉടന്‍ വിമാനം കയറും.

രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിന് വേണ്ടി മികച്ച പ്രകടനമാണ് കാര്‍ത്തിക് പുറത്തെടുത്തത്. ഏകദിന ടീമില്‍ സമീപകാലത്ത് മികച്ച പ്രകടനമാണ് കാര്‍ത്തിക്ക് നടത്തുന്നത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ ദിനേഷ് കാര്‍ത്തിക് നിറം മങ്ങിയിരുന്നു.

മലയാളി താരം സഞ്ജു വി. സാംസണെയും സെലക്ഷനായി പരിഗണിച്ചിരുന്നു. എന്നാല്‍ അനുഭവ സമ്പന്നത്ത് മുന്‍ നിര്‍ത്തി ദിനേ് കാര്‍ത്തിക്കിന് നറുക്ക് വീഴുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ പാര്‍ഥീവ് പട്ടേലിന്റെ പ്രകടനം മോശമായതും കാര്‍ത്തികിന തുണയായി, മൂന്നാം ടെസ്റ്റില്‍ ദിനേശ് കാര്‍ത്തിക് ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടംപിടിച്ചേക്കും.