കഴിഞ്ഞ സീസണിലെ ഐ.പി.എല്‍ സീസണോടെ ഏറെ ചര്‍ച്ച ചെയ്തപ്പെട്ടതാണ് മാങ്കാദിംഗ്. ക്രിക്കറ്റിന്റെ മാന്യതക്ക് ചേര്‍ന്നതല്ലെന്നും ചതിയാണെന്നുമടക്കമുള്ള ചര്‍ച്ചകളായിരുന്നു മങ്കാദിംഗിനെ കുറിച്ച് ഉയര്‍ന്നുവന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക്.
“മങ്കാദിംഗ് വിക്കറ്റുകള്‍ ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത ഒന്നായി എനിക്ക് തോന്നിയിട്ടില്ല. ബാറ്റ്സ്മാന്‍ അനുവാദമില്ലാതെ ഏതൊക്കെ സമയത്ത് ക്രീസിന് പുറത്തിറങ്ങുന്നുവോ അപ്പോഴൊക്കെ പുറത്താക്കാനുള്ള സ്വാതന്ത്ര്യം ബൗളര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കുമുണ്ട്. ഇത്തരം സംഭവങ്ങള്‍ നിയമത്തിന് അനുസൃതമായിരിക്കണം. അതുപോലെ ഒരാളെ പുറത്താക്കേണ്ടതുണ്ടോ എന്നതിനെ കുറിച്ച് നായകനാണ് ആലോചിച്ച് തീരുമാനമെടുക്കേണ്ടത്. ബൗളറോ അമ്പയറോ അല്ല. പന്തെറിയുന്ന സമയത്ത് ബാറ്റ്സ്മാന്‍ എന്തായാലും ക്രീസില്‍ തന്നെ വേണം.”
“എന്റെ ടീമില്‍ അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ബാറ്റ്സ്മാനോട് ക്രീസില്‍ തന്നെ തുടരാന്‍ പറയും. ഇത്തരം പുറത്താകലുകള്‍ അനാവശ്യമായി കാര്യമാണ്. അല്ലാതെ ബാറ്റ്സ്മാനെ പുറത്താക്കുനുള്ള കഴിവ് എന്റെ ടീമിലെ ബൗളര്‍മാര്‍ക്കുണ്ട്.”കാര്‍ത്തിക് വ്യക്തമാക്കി.
കഴിഞ്ഞ ഐ.പി.എല്ലില്‍ രാജസ്ഥാനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായ അശ്വിന്റെ മങ്കാദിംഗ്. ബോളറിയാന്‍ ആക്ഷന് തുടക്കമിട്ടു വന്ന അശ്വിന്‍ ഇടയ്ക്ക് നിര്‍ത്തി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ബട് ലറുടെ സ്റ്റമ്പ് ഇളക്കുകയായിരുന്നു. റീപ്ലേയില്‍ ബട്‌ലര്‍ ക്രീസിനു പുറത്തായിരുന്നുവെന്ന് വ്യക്തമായതോടെ അമ്പയര്‍ ഔട്ടും വിധിച്ചു. എന്നാല്‍ ഇത്തവണ അശ്വിന്റെ മങ്കാദിംഗ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ നടക്കില്ലെന്നാണ് കോച്ച് റിക്കി പോണ്ടിംഗ് നേരത്തെതന്നെ വ്യക്തമാക്കി കഴിഞ്ഞു. ഈ സീസണില്‍ ഡല്‍ഹിയുടെ താരമാണ് അശ്വിന്‍.