ഇന്ത്യൻ ആരാധകർക്ക് നിരാശ വാർത്ത, ചോപ്ര പറയുന്നു ഇന്ത്യ ജയിക്കുമെന്ന്

ജൂൺ 17 വെള്ളിയാഴ്ച രാജ്‌കോട്ടിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിൽ ടീം ഇന്ത്യ വിജയിക്കുമെന്ന് ആകാശ് ചോപ്ര പറയുന്നു. ഇന്ന് നടക്കുന്ന മത്സരം വിജയിച്ചാൽ മാത്രമേ പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കാൻ ടീമിന് സാധിക്കു. തൊട്ടാൽ സ്വന്തം നാട്ടിൽ ഒരുപാട് നാളുകൾക്ക് ശേഷം പരമ്പര കൈവിടും.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും വലിയ പോരാട്ടം കാഴ്ചവെക്കാതെ കീഴടങ്ങിയ ഇന്ത്യ കഴിഞ്ഞ മത്സരത്തിൽ മികച്ച രീതിയിൽ ഹിരിഹുവന്നിരുന്നു. ജയം തുടരുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ.

“ഇത്തവണ ഞാൻ പറയുന്നത് ഇന്ത്യ വിജയിക്കുമെന്നാണ്. ഇതുവരെയുള്ള മൂന്ന് പ്രവചനങ്ങളിൽ രണ്ടെണ്ണം തെറ്റായിരുന്നു, ഒന്ന് ശരിയായി. ഈ പ്രവചനം ശരിയായി മാറുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”

“അയ്യരും ഋതുരാജും ചേർന്ന് 60ലധികം റൺസ് നേടും. ഈ മത്സരത്തിൽ അയ്യർ മാത്രം 60 റൺസ് നേടുമെന്ന് എനിക്ക് തോന്നുന്നു. ഞാൻ രണ്ട് പേരുടെയും പേരുകൾ പറഞ്ഞത് കുറച്ചും കൂടി സുരക്ഷിതമായ രീതിയിൽ ഇരിക്കാനാണ്. ഋതു ഇപ്പോൾ മികച്ച ഫോമിലാണ്. അയ്യർ ഇപ്പോൾ കളിക്കുന്ന രീതി വെച്ചിട്ട് ഒരു 50 റൺസ് എങ്കിലും നേടണം.”

“ചഹലും ഷംസിയും രണ്ടോ അതിലധികമോ വിക്കറ്റുകൾ വീഴ്ത്തുമെന്ന് എനിക്ക് തോന്നുന്നു. ഇവിടെ ഗ്രൗണ്ട് വളരെ വലുതാണ്. രാജ്‌കോട്ടിലെ പിച്ച് തികച്ചും പരന്നതായിരിക്കുമെങ്കിലും ഉയർന്ന സ്‌കോറിങ് മത്സരമായിരിക്കും. വലിയ ബൗണ്ടറി ആയതിനാൽ തന്നെ സ്പിന്നറുമാർ നേട്ടം കൊയ്യും.”

ചോപ്രയുടെ ഐ.പി.എൽ സമയത്തെ പ്രവചനങ്ങൾ ട്രോളുകൾക്ക് കാരണമായിരുന്നു.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ