ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നാളുകൾക്ക് ശേഷം ഇന്ത്യയുടെ ഒരു പരമ്പര ചാനലുകളിൽ സംപ്രേഷണം ചെയ്യില്ല. വരാനിരിക്കുന്ന ഇനിയയുടെ വെസ്റ്റ് ഇൻഡീസ് പര്യടനമാണ് ചാനലുകളിൽ കാണാൻ പറ്റാത്തത്. മറിച്ച് ഡ്രീം 11 ന്റെ സഹോദര സ്ഥാപനമായ ഫാൻകോഡ് എന്ന ഒ.ടി .ടി പ്ലാറ്റഫോമിലൂടെ മാത്രമേ മത്സരം കാണാൻ സാധിക്കൂ , ചില നിയന്ത്രങ്ങളോടെ ഡി.ഡി സ്പോർട്സിൽ മത്സരം കാണാം പറ്റുമെന്നും റിപ്പോർട്ടുകളുണ്ട്.
ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസും (CWI) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (BCCI) ബുധനാഴ്ചയാണ് വെസ്റ്റ് ഇൻഡീസ് പര്യടനം സ്ഥിരീകരിച്ചത്.
ഏകദിന പരമ്പരയും മൂന്ന് ടി20 ഐകളും ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലും സെന്റ് കിറ്റ്‌സ് ആൻഡ് നെവിസിലും ആതിഥേയത്വം വഹിക്കും, അവസാന രണ്ട് ടി 20 ഐ യുഎസിലെ ഫ്ലോറിഡയിലെ ലോഡർഹില്ലിൽ ഷെഡ്യൂൾ ചെയ്യും.
കേബിൾ & സാറ്റലൈറ്റ് ടെലിവിഷൻ യുഗത്തിന്റെ തുടക്കം മുതൽ, സ്വകാര്യ സ്‌പോർട്‌സ് നെറ്റ്‌വർക്കുകളിൽ പ്രക്ഷേപണം ഇല്ലാത്ത ആദ്യ പരമ്പര കൂടിയാണിത്. CWI പങ്കാളിയായ ഫാൻകോഡ് അവരുടെ പ്ലാറ്റ്‌ഫോമിൽ സീരീസ് പ്രത്യേകമായി സ്ട്രീം ചെയ്യാൻ തീരുമാനിച്ചു.
ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് സിഇഒ ജോണി ഗ്രേവ് പറഞ്ഞു: “ഞങ്ങളുടെ നാല് വർഷം ഫാൻകോഡുമായുള്ള കരാർ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ CWI-യുടെ തത്സമയ പ്രോപ്പർട്ടികളിലേക്ക് അടുപ്പിച്ചു. ഇത് ഒരു പുതിയ തുടക്കമാണ്.
എന്തായാലും ഒരു പരമ്പര മാത്രം കൊടുക്കാൻ ഫാൻകോഡ് സബ്സ്ക്രൈബ് ചെയ്യണമെന്നുള്ള അവസ്ഥയിലാണ് ഇന്ത്യൻ ആരാധകർ.