ആരാധകർക്ക് നിരാശ, ഇന്ത്യ- വെസ്റ്റിൻഡീസ് പരമ്പര പുതിയ രീതിയിൽ

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നാളുകൾക്ക് ശേഷം ഇന്ത്യയുടെ ഒരു പരമ്പര ചാനലുകളിൽ സംപ്രേഷണം ചെയ്യില്ല. വരാനിരിക്കുന്ന ഇനിയയുടെ വെസ്റ്റ് ഇൻഡീസ് പര്യടനമാണ് ചാനലുകളിൽ കാണാൻ പറ്റാത്തത്. മറിച്ച് ഡ്രീം 11 ന്റെ സഹോദര സ്ഥാപനമായ ഫാൻകോഡ് എന്ന ഒ.ടി .ടി പ്ലാറ്റഫോമിലൂടെ മാത്രമേ മത്സരം കാണാൻ സാധിക്കൂ , ചില നിയന്ത്രങ്ങളോടെ ഡി.ഡി സ്പോർട്സിൽ മത്സരം കാണാം പറ്റുമെന്നും റിപ്പോർട്ടുകളുണ്ട്.

ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസും (CWI) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (BCCI) ബുധനാഴ്ചയാണ് വെസ്റ്റ് ഇൻഡീസ് പര്യടനം സ്ഥിരീകരിച്ചത്.

ഏകദിന പരമ്പരയും മൂന്ന് ടി20 ഐകളും ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലും സെന്റ് കിറ്റ്‌സ് ആൻഡ് നെവിസിലും ആതിഥേയത്വം വഹിക്കും, അവസാന രണ്ട് ടി 20 ഐ യുഎസിലെ ഫ്ലോറിഡയിലെ ലോഡർഹില്ലിൽ ഷെഡ്യൂൾ ചെയ്യും.

കേബിൾ & സാറ്റലൈറ്റ് ടെലിവിഷൻ യുഗത്തിന്റെ തുടക്കം മുതൽ, സ്വകാര്യ സ്‌പോർട്‌സ് നെറ്റ്‌വർക്കുകളിൽ പ്രക്ഷേപണം ഇല്ലാത്ത ആദ്യ പരമ്പര കൂടിയാണിത്. CWI പങ്കാളിയായ ഫാൻകോഡ് അവരുടെ പ്ലാറ്റ്‌ഫോമിൽ സീരീസ് പ്രത്യേകമായി സ്ട്രീം ചെയ്യാൻ തീരുമാനിച്ചു.

ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് സിഇഒ ജോണി ഗ്രേവ് പറഞ്ഞു: “ഞങ്ങളുടെ നാല് വർഷം ഫാൻകോഡുമായുള്ള കരാർ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ CWI-യുടെ തത്സമയ പ്രോപ്പർട്ടികളിലേക്ക് അടുപ്പിച്ചു. ഇത് ഒരു പുതിയ തുടക്കമാണ്.

എന്തായാലും ഒരു പരമ്പര മാത്രം കൊടുക്കാൻ ഫാൻകോഡ് സബ്സ്ക്രൈബ് ചെയ്യണമെന്നുള്ള അവസ്ഥയിലാണ് ഇന്ത്യൻ ആരാധകർ.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം