ജമീമയെ കമന്ററി പഠിപ്പിച്ച ഡി.കെ പിടിച്ചത് പുലിവാല്‍

ഇന്ത്യന്‍ വനിത ക്രിക്കറ്റര്‍മാരിലെ സൂപ്പര്‍ താരമാണ് ജമീമ റോഡ്രിഗസ്. ഇംഗ്ലണ്ട് ആതിഥ്യമൊരുക്കുന്ന ദ ഹണ്ട്രഡ് ക്രിക്കറ്റിനിടെ ജമീമ കമന്ററി ബോക്‌സിലും അരങ്ങേറി. കമന്ററി ബോക്‌സില്‍ പാലിക്കേണ്ട ഒരു നിയമത്തെക്കുറിച്ച് ജമീമയെ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് ഓര്‍മ്മിപ്പിക്കുന്നതും അതിനു താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമാംഗങ്ങളെ രസപ്പിക്കുന്നത്.

സ്‌കൈ സ്‌പോര്‍ട്‌സിന്റെ കമന്ററി ടീം അംഗമായ കാര്‍ത്തിക് ട്വിറ്ററിലൂടെയാണ് ജമീമയ്ക്ക് ‘നിയമോപദേശം’ നല്‍കിയത്. സഹ കമന്റേര്‍മാരായ നാസര്‍ ഹുസൈനും റോബി കീയും പറയുന്നതിനൊന്നും ചെവികൊടുക്കരുതെന്നും അതൊരു നിയമമായി പാലിക്കണമെന്നുമായിരുന്നു കാര്‍ത്തിക് ജമീമയ്ക്ക് ട്വിറ്ററില്‍ അയച്ച സന്ദേശം. നിങ്ങള്‍ അങ്ങനെ നിയമം പാലിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു. ഹ.ഹ.ഹ… നല്ല തമാശ. നിങ്ങള്‍ പറയുന്നതിനോടും അങ്ങനെ ചെയ്യാനാണ് ഹുസൈനും കീയും ഉപദേശിച്ചതെന്നായിരുന്നു ജമീമയുടെ മറുപടി.

Read more

ദ ഹണ്ട്രഡ് ക്രിക്കറ്റില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിന്റെ താരമാണ് ജമീമ. ഏറ്റവും ഇഷ്ടപ്പെട്ട വിക്കറ്റ് കീപ്പര്‍ ആരെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞും ജെമീമ വാര്‍ത്തയില്‍ ഇടംപിടിച്ചു. ആ്ദ്യം ആദം ഗില്‍ ക്രിസ്റ്റിനെയാണ് ഏറ്റവും കൂടുതല്‍ ആരാധിക്കുന്നതെന്ന് പറഞ്ഞ ജമീമ പിന്നീടത് എം.എസ്.ധോണിയെന്നു മാറ്റി. അങ്ങനെ പറഞ്ഞില്ലെങ്കില്‍ ഇന്ത്യക്കാര്‍ തന്നെ കൊല്ലുമെന്നായിരുന്നു ജമീമ തമാശരൂപേണ കൂട്ടിച്ചേര്‍ത്തത്.