മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ-ബാറ്റർ ആദം ഗിൽക്രിസ്റ്റ് 2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ശുബ്‌മാൻ ഗില്ലിൻ്റെ സമീപകാല പ്രകടനങ്ങളെ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ്. താരം ഹെയർസ്റ്റൈലിൽ ശ്രദ്ധിക്കുന്നതിന് പകരം വലിയ സ്‌കോറുകൾ നേടുന്നതിന് ഗിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഗിൽക്രിസ്റ്റ് ചൂണ്ടിക്കാട്ടി. സെഞ്ചുറികൾ നേടി കഴിഞ്ഞ് ഹെൽമറ്റ് ഒകെ അഴിച്ചു ആഘോഷിക്കിക്കുമ്പോൾ മാത്രമേ ഗില്ലിന്റെ ഭംഗി കൂടുകയുള്ളു എന്നും മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞു.
അഞ്ച് ഇന്നിംഗ്‌സുകളിലായി 18.60 ശരാശരിയിൽ ഗിൽ 93 റൺസ് മാത്രമാണ് ബോർഡർ ഗവാസ്‌ക്കർ പരമ്പരയിൽ നേടിയത്. താരത്തിന്റെ പ്രകടനത്തെ പ്രതിഫലിപ്പിച്ച് ഗിൽക്രിസ്റ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു, “ഞാൻ അദ്ദേഹത്തിന് 10 ൽ 4 മാത്രമേ റേറ്റിങ് നൽകുക ഉള്ളു. ഒരു പോയിന്റ് അവന്റെ മുടിക്കാണ് നൽകുന്നത്. അവൻ ഹെൽമറ്റ് ഉയർത്തുന്നത് നല്ല കാഴ്ചയാണ്.എന്തായാലും ഹെയർസ്റ്റൈലിൽ ശ്രദ്ധിക്കുന്നതിന് പകരം അവൻ പ്രകടനത്തിൽ മെച്ചപ്പെടാൻ ശ്രമിക്കണം.”
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ഗില്ലിൻ്റെ പ്രകടനത്ത്തിൽ നിരാശ പ്രകടിപ്പിച്ചു, “ഞാൻ അദ്ദേഹത്തിന് 10-ൽ 4 നൽകും. അവൻ എന്നെ നിരാശപ്പെടുത്തുന്നു. അയാൾ വലിയ സ്‌കോറുകൾ നേടണം. അത്രത്തോളം കഴിവുള്ള താരമാണ് അവൻ.”
2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ 110 റൺസ് ഇന്നിംഗ്‌സിന് ശേഷം തൻ്റെ അവസാന 16 ഇന്നിംഗ്‌സുകളിൽ ഒരു അർദ്ധ സെഞ്ച്വറി നേടാൻ ഗിൽ പാടുപെട്ടു.
അതേസമയം ഗിൽക്രിസ്റ്റും വോണും പരമ്പരയിലെ രവീന്ദ്ര ജഡേജയുടെ സംഭാവനകളെ നേരത്തെ പ്രശംസിച്ചിരുന്നു.