ശ്രേയസിനെ മൂന്നാം നമ്പറില്‍ നിന്നും മാറ്റേണ്ട; കോഹ്ലി വരുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകാവുന്ന പ്രശ്‌നം ഇങ്ങനെ പരിഹരിക്കാം

ശ്രീലങ്കയ്ക്ക് എതിരേ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അര്‍ദ്ധശതകം നേടി അടിച്ചുതകര്‍ത്തതോടെ ശ്രേയസ് അയ്യര്‍ ടീമിലെ സ്ഥാനം ഏറെക്കുറെ അരക്കിട്ട് ഉറപ്പിച്ച പോലെയായിട്ടുണ്ട്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് തനിക്കിഷ്ടമെന്ന താരത്തിന്റെ തുറന്നുപറച്ചില്‍ ടീമില്‍ കൂടുതല്‍ ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ട്. പരമ്പരയില്‍ പുറത്തിരുന്ന ഇന്ത്യയുടെ മൂന്‍ നായകന്‍ വിരാട്‌കോഹ്ലിയും കെ.എല്‍. രാഹുലും ഋഷഭ് പന്തുമൊക്കെ തിരിച്ചുവരുമ്പോള്‍ ശ്രീലങ്കയ്ക്ക് എതിരേ മികച്ച പ്രകടനം കാഴ്ചവെച്ച ബാറ്റിംഗ് ലൈനപ്പ് എല്ലാത്തരത്തിലും സെലക്ടര്‍മാര്‍ക്ക് കണ്‍ഫ്യൂഷനാകുകയൂം ചെയ്യും.

എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിക്കുകയാണ്് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. പുറത്തിരുന്ന താരങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഉണ്ടാകുന്ന ടീം ഘടനയിലെ മാറ്റം നായകന്‍ രോഹിതിനൊപ്പം മുന്‍നായകന്‍ വിരാട് കോഹ്ലിയെ ഓപ്പണ്‍ ചെയ്യിക്കാന്‍ വിട്ടാല്‍ പരിഹരിക്കാമെന്നാണ് കണ്ടെത്തല്‍. അങ്ങിനെ വന്നാല്‍ രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍ ശ്രേയസ് അയ്യര്‍ക്ക് തുടര്‍ന്നും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങാനാകും. രോഹിതും കോലിയും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്താല്‍ മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യര്‍, മദ്ധ്യനിരയില്‍ ഋഷഭ് പന്ത്, സൂര്യകുമാര്‍ അല്ലെങ്കില്‍ ഹാര്‍ദിക് എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും. ഇങ്ങിനെ വരുന്ന ടീമിലെ വൈവിധ്യങ്ങള്‍ സങ്കല്‍പ്പിച്ചു നോക്കാനാണ് ചോപ്ര പറയുന്നത്.

കഴിഞ്ഞ പരമ്പരയില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച ശ്രേയസ് അയ്യര്‍ 3 കളികളില്‍നിന്നു നേടിയത് പുറത്താകാതെ 204 റണ്‍സായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമില്‍ മൂന്നാം നമ്പറില്‍ കളിക്കുന്നത് വിരാട്‌കോഹ്ലിയാണ്. എല്ലായ്‌പ്പൊഴും കോലി 3ാം നമ്പറില്‍ കളിക്കണമെന്നു ശഠിക്കാനാകില്ലെന്നും ചോപ്ര പറയുന്നു. ഏതാനും നാളായി വണ്‍ ഡൗണായി ബാറ്റ് ചെയ്യാന്‍ എത്തുന്ന വിരാട്‌കോഹ്ലി മികച്ച ഫോമിലല്ല കളിക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥാനം മാറ്റുന്നത് ചിലപ്പോള്‍ അദ്ദേഹത്തിന്റെ തന്നെ കളിയില്‍ മാറ്റവും കൊണ്ടുവന്നേക്കാവുന്ന സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Latest Stories

2026 ലോകകപ്പ് നേടാൻ ക്രിസ്റ്റ്യാനോ തയ്യാർ"; മുൻ ബ്രസീൽ പരിശീലകന്റെ വാക്കുകൾ വൈറൽ

സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു; ഇന്നലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തത് 3.5 കോടി ഭക്തര്‍; അരലക്ഷം സൈനികരെ വിന്യസിച്ചു

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ

പെരിയ ഇരട്ടക്കൊല കേസ്: നിയമപോരാട്ടത്തിന് വീണ്ടും പണപ്പിരിവ്; സിപിഎം സമാഹരിക്കാനൊരുങ്ങുന്നത് 2 കോടി

ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍ മോചിതനായേക്കും

യുജിസി അതിരുകള്‍ ലംഘിക്കുന്നു; പുതിയ കരട് ചട്ടഭേദഗതി സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്ന് എടുക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി

നിരവധി പരാതികള്‍, വനം ഭേദഗതി ബില്ല് ഉടന്‍ അവതരിപ്പിക്കില്ല; തീരുമാനം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് ശേഷം

വിദ്യാര്‍ത്ഥിനികള്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ സംഭവം; ചികിത്സയിലിരിക്കെ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍