വിളച്ചിൽ എടുക്കരുത് കേട്ടോ, പാകിസ്ഥാന്റെ ഡിമാന്റിനോട് കടക്ക് പുറത്ത് പറഞ്ഞ് ബിസിസിഐ; അനുസരണയുള്ള കുട്ടിയായി ഐസിസി; സംഭവം ഇങ്ങനെ

അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ സമ്മതിച്ചതിന് പിന്നാലെ പാകിസ്ഥാൻ ഐസിസിക്ക് മുന്നിൽ വെച്ച ഉപാധികളോട് എതിർപ്പ് രേഖപ്പെടുത്തി ബിസിസിഐ. പാകിസ്ഥാൻ വെച്ച ഉപാധികളിൽ ചിലത് അംഗീകരിക്കാനാകില്ലെന്നാണ് ബിസിസിഐ അഭിപ്രായപ്പെടുന്നത്.

മൂന്നു ഉപാധികളാണ് പാക്കിസ്ഥാൻ ഐസിസിക്ക് മുന്നിൽ വെച്ചത്. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ ഈ മത്സരങ്ങളുടെ വേദി പാകിസ്താൻ തന്നെയാവണമെന്നാണ് അവർ മുന്നോട്ട് വെച്ച ആദ്യ ഉപാധി. 2031 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളും ഹൈബ്രിഡ് മോഡലിൽ നടത്തണമെന്നാണ് പാകിസ്താന്റെ രണ്ടാമത്തെ ഉപാധി. എന്നാൽ ഇതിനോടാണ് ബിസിസിഐ എതിർപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

സുരക്ഷാ പ്രശ്ങ്ങൾ കാരണമാണ് ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാൻ കേന്ദ്ര അനുമതി ലഭിക്കാത്തത്. എന്നാൽ പാക്കിസ്ഥാൻ ഇന്ത്യയിൽ കളിക്കാൻ വരുന്നതിൽ യാതൊരു സുരക്ഷാ ഭീഷണികളും ഇല്ല എന്നാണ് ബിസിസിഐ അഭിപ്രയപെടുന്നത്. അത് കൊണ്ട് ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റുകൾ ഹൈബ്രിഡ് മോഡലിൽ ആക്കണം എന്ന ആവശ്യം അംഗീകരിക്കാൻ ആകില്ല എന്നാണ് ബിസിസിഐ അധികൃതർ ദ് ടെലഗ്രാഫിനോട് പ്രതികരിച്ചത്.

2025 ഐസിസിയുടെ വാർഷിക വരുമാനത്തിൽ കൂടുതൽ തുക പാകിസ്താന് നൽകണം എന്നാണ് പിസിബി വെച്ച മൂന്നാമത്തെ ഉപാധി. സ്പോണ്സർഷിപ്പും പരസ്യങ്ങളുമായി വലിയ തുക അവർക്ക് ഇന്ത്യ വന്നില്ലെങ്കിൽ നഷ്ടമാകും. അത് കൊണ്ടാണ് അവർ ഈ ഉപാധി മുന്നോട്ട് വെച്ചത്.

2026 ടി-20 ലോകകപ്പ് ശ്രീലങ്കയ്‌ക്കൊപ്പമാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്, കൂടാതെ 2031 ഏകദിന ലോകകപ്പ് ബംഗ്ലാദേഷിനൊപ്പവും. അതുകൊണ്ട് പിസിബി വെച്ച രണ്ടാമത്തെ ഉപാധിയോട് ബിസിസിഐ ശക്തമായി എതിർത്തിരിക്കുകയാണ്.

Latest Stories

ശിശുക്ഷേമ സമിതിയിലെ ആയമാരെ സൈക്കോ സോഷ്യല്‍ അനാലിസിസ് നടത്തും; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി; ഉപദ്രവമേറ്റ കുട്ടികളെ സന്ദര്‍ശിച്ച് മന്ത്രി വീണ ജോര്‍ജ്

IND VS AUS: എന്നെ സ്ലെഡ്ജ് ചെയ്ത അവൻ..., ജയ്‌സ്വാളിനെക്കുറിച്ച് പ്രതികരണവുമായി മിച്ചൽ സ്റ്റാർക്ക്; നാളെ കളി മാറും

IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് എന്നാ സുമ്മാവാ, ലേലത്തിൽ പൊക്കിയ താരം നടന്നുകയറിയത് ചരിത്രത്തിലേക്ക്; ഹാർദിക്കിന് അടക്കം കൊടുത്തത് വമ്പൻ പണി

''വയനാട് എന്താ ഇന്ത്യയില്‍ അല്ലേ?''; കേരളത്തോടുള്ള കേന്ദ്ര അവഗണന; രാജ്ഭവന് മുന്നിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്ന് എല്‍ഡിഎഫിന്റെ പ്രക്ഷോഭം

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍