നിങ്ങളുടെ ഓര്‍മ്മയില്‍ സച്ചിന്‍ ഒരു ക്യാച്ച് ഡ്രോപ്പ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ...?

34000+ റണ്‍സും 201 വിക്കറ്റുകളും മാന്‍ ഓഫ് തി മാച്ച് തുടങ്ങി നിരവധി കാര്യങ്ങള്‍ പലപ്പോഴും ചിലപ്പോള്‍ നിരന്തരവും ചര്‍ച്ചകളില്‍ വരുമ്പോള്‍ പലപ്പോഴും മാറി നിന്ന ഒരു സംഭവം ആയിരുന്നു സച്ചിനെന്ന ഫില്‍ഡറിന്റെ മേന്മകള്‍. 100 സെഞ്ച്വറി അടിച്ചു കൂട്ടുമ്പോഴുള്ള ആഘോഷത്തെക്കാള്‍ ഏറെ ഒരു ക്യാച്ച് സ്വന്തമാക്കുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും പ്രകടമാണ്…. ഒരിക്കലും സച്ചിന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫില്‍ഡര്‍ എന്ന വാദം ഞാന്‍ ഉന്നയിക്കുന്നില്ല എന്നാല്‍ ചില കണക്കുകള്‍ നിരത്തും, അതില്‍ നിന്നും നമ്മള്‍ അറിയാതെ പോയ ചില സംഭവങ്ങള്‍ ഉടലെടുക്കുക തന്നെ ചെയ്യും….!

1990 ല്‍ ബൗണ്ടറി ലൈന്‍ ല്‍ ഫീല്‍ഡ് ചെയുകയായിരുന്ന സച്ചിന്‍ ഏതാണ്ട് 40 മീറ്റര്‍ മുന്നോട്ട് വന്നു ഒറ്റ കയ്യില്‍ അലന്‍ ലാംബ എന്ന കളിക്കാരനെ പിടിയിലൊതുക്കിയ അതെ മെയ് വഴക്കത്തില്‍ തന്നെ 10 വര്‍ഷങ്ങള്‍ക്കു ശേഷം ഷാഹിദ് അഫ്രിദിയെ പിടിയില്‍ ഒതുക്കാന്‍ അതെ 40 മീറ്റര്‍ പുറകിലോട്ട് ഓടി ഡൈവ് ചെയ്ത് ക്യാച്ച് എടുത്ത് പുറത്താക്കുന്നുണ്ട്.

2001-2004 കാലഘട്ടത്തില്‍ സൂര്യ ടിവി യില്‍ സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ വരുമ്പോള്‍ പരസ്യത്തില്‍ കാണിക്കുന്ന ഒരു ക്യാച്ച് ഉണ്ട് സാക്ഷാല്‍ സ്റ്റീവ് വോ യെ പുറത്താക്കുന്നത്….! 2003 ലോകകപ്പില്‍ വാസിനെ പുറത്താക്കാന്‍ എടുത്ത ക്യാച്ചും 2009 ല്‍ ശ്രീലങ്കക്കെതിരെ 400+ ഇരു ടീമുകളും വന്ന മത്സരത്തില്‍ ഇന്ത്യ 3 റണ്‍സ് നു വിജയിക്കുമ്പോള്‍ അതില്‍ നിര്‍ണായകമായ മാത്യൂസ് ന്റെ ക്യാച്ച് 2003 ലെ ക്യാച്ച് ന്റെ നേര്‍ സാക്ഷ്യപത്രം ആയിരുന്നു….!

1998 ല്‍ ഏകദിനത്തില്‍ 14 ക്യാച്ച് സച്ചിന്‍ സ്വന്തമാക്കുമ്പോള്‍ അന്നത് ഒരു ലോക റെക്കോര്‍ഡ് ആയിരുന്നു… Ipl ല്‍ സച്ചിന്‍ വിരമിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പേരില്‍ ഏതാണ്ട് 25 റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്നു… പക്ഷെ അതില്‍ ആദ്യം അദ്ദേഹം നേടിയ റെക്കോര്‍ഡ് ബാറ്റിംഗ് ല്‍ ആയിരുന്നില്ല ഒരു മത്സരത്തില്‍ 4 ക്യാച്ച് സ്വന്തമാക്കിയ ആദ്യത്തെ കളിക്കാരന്‍ എന്ന ലേബല്‍ ല്‍ ആണ് പിന്നീട് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണു ആ റെക്കോര്‍ഡ് തകര്‍ന്നത്.

സോഷ്യല്‍ മീഡിയ + മറ്റു മാധ്യമങ്ങളുടെ വളര്‍ച്ചയില്‍ കളി കാണുവാനും കൂടുതല്‍ അറിയുവാനും സാധിച്ച കാലഘട്ടത്തില്‍ സച്ചിന് നഷ്ടപെട്ട പ്രധാന പെട്ട ഒന്നാണ് ഗ്രൗണ്ട് ന്റെ ഏതു മൂലയില്‍ നിര്‍ത്തിയാലും വിക്കറ്റിലേക്കും കീപ്പറിലേക്കും കിറു കൃത്യമായി വന്നു ചേരുന്ന ത്രോകള്‍… 1990 മുതല്‍ 1999 വരെയുള്ള കാലഘട്ടത്തില്‍ ഡയറക്റ്റ് ത്രോ എന്ന രീതിയില്‍ സച്ചിന്‍ പുറത്താക്കിയത് 25 കളിക്കാരെയാണ് രണ്ടാമത് ഉണ്ടായിരുന്ന കളിക്കാരനെക്കാള്‍ 8 എണ്ണം കൂടുതല്‍.. ഇന്നും ആ റെക്കോര്‍ഡിനു കോട്ടം സംഭവിച്ചിട്ടില്ല. 29 പേരെ പുറത്താക്കി സച്ചിന്‍ നയിക്കുന്ന പട്ടികയില്‍ 27 എണ്ണമായി ജോണ്ടി റോഡ്‌സ് 25 എണ്ണവുമായി സൈമണ്ട്‌സ് എന്നിവരാണ് പുറകില്‍.. ഷോല്‍ഡറിലെ പരിക്ക് വന്നില്ലായിരുന്നു എങ്കില്‍ ഈ കണക്കുകള്‍ ശരിക്കും വിസ്മയ കാഴ്ചകള്‍ തന്നെ ആവുമായിരുന്നു….!

ഇനി നിങ്ങളോട് ഒരു ചോദ്യം…. നിങ്ങളുടെ ഓര്‍മയില്‍ സച്ചിന്‍ ഒരു ക്യാച്ച് ഡ്രോപ്പ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ…? 2005 ല്‍ കൊച്ചി ഏകദിനത്തില്‍ ഹാര്‍ഡ് ഹിറ്റ് റിട്ടേണ്‍ ക്യാച്ച് വിരലില്‍ തട്ടിയും 2006 ല്‍ സ്ലിപ്പില്‍ പെട്ടെന്നുള്ള ഒരു പന്ത് ഷോള്‍ഡറില്‍ തട്ടിയും പോവുന്നുണ്ട് എന്നതൊഴിച്ചാല്‍ Catching efficiancy 99.99 ആണ് 256 ക്യാച്ച് നേടിയ ഒരാളില്‍ ആണെന്നുള്ള കാര്യം കൂടെ ഓര്‍ക്കണം.

ഹര്‍ഭജന്റെ അരങ്ങേറ്റ മത്സരത്തില്‍ ബൗണ്ടറി ലൈനില്‍ നിന്നും ഒരു സ്റ്റമ്പ് ലക്ഷ്യം വച്ചൊരു ത്രോയുണ്ട്. പുറത്തായ സ്റ്റീവ് വോ പോലും ഒരു നിമിഷം പകച്ചു നിന്നു. 2004 ഇന്ത്യയുടെ പാക് പര്യടനത്തിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ ഇന്‍സാമാമിനെ പുറത്താക്കാന്‍ എടുക്കുന്ന ഒരു ക്യാച്ച് ഉണ്ട്. ബൗണ്ടറി ലൈനില്‍ നിന്നും സര്‍ക്കസ്കാരന്റെ മെയ് വഴക്കത്തില്‍ എടുത്ത ക്യാച്ച് പരിശോധിക്കാന്‍ പോലും നില്കാതെ ഇന്‍സി നടന്നകലുന്നു. അതില്‍ വ്യക്തമാണ് ആ ക്യാച്ച് ന്റെ പൂര്‍ണതയും അദ്ദേഹത്തിന്റെ സവിശേഷതയും. മാത്രവുമല്ല അതായിരുന്നു ഏകദിനത്തിലെ സച്ചിന്റെ നൂറാമത് ക്യാച്ച്.

എഴുത്ത്: ശരത്ത് കാതല്‍ മന്നന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍