ടി20 ലോകകപ്പില്‍ സഞ്ജു വേണോ?, ഇന്ത്യയുടെ വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്ത് ലാറ

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആവേണ്ടത് ആരാവണം? പരിക്ക് ഭേതമായി റിഷഭ് പന്ത് തിരിച്ചെത്തിയതോടെ ഈ ചര്‍ച്ച കൂടുതല്‍ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ വിലയിരുത്തല്‍ വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് വിന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ. റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരെയാണ് ഇന്ത്യ വിക്കറ്റ് കീപ്പറാക്കേണ്ടതെന്നാണ് ലാറ പറയുന്നത്.

സഞ്ജു സാംസണും റിഷഭ് പന്തും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് ഉറപ്പാണ്. രണ്ട് പേരും ടി20 ലോകകപ്പ് കളിക്കാന്‍ യോഗ്യരാണ്. രണ്ട് പേര്‍ക്കും മധ്യനിരയില്‍ കളിക്കാനാവുമെന്നതിനാല്‍ ഇവരെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാവുന്നതാണ്.

സഞ്ജുവിനെ ഓപ്പണറായും പരിഗണിക്കാം. ഏത് ബാറ്റിംഗ് പൊസിഷനിലും അവന് അനായാസം കളിക്കാനാവും. ഇരുവരും ഏറ്റവും മികച്ചതാണ് ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്നത്- ലാറ പറഞ്ഞു.

നിലവില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്നത് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ്. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ദ്രുവ് ജുറേല്‍ എന്നിവരെല്ലാം ഈ സ്ഥാനം നോട്ടമിടുന്നവരാണ്.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്