ഷഫീഖ് ലത്തീഫ്
അതെ സഞ്ജു പറയാതെ വയ്യ. ഒരു രാജസ്ഥാൻ ആരാധകൻ ആയതു കൊണ്ട് വിമർശിക്കാൻ അധികാരം ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു. കാരണം നിങ്ങളിലുള്ള വിശ്വാസം തന്നെ അതൊരു അല്പം കൂടുതൽ ആയിപോയി അതുകൊണ്ട് ഇന്ന് വിരാട് കോഹ്ലിയും രോഹിത് ശർമയും ഫോമാവാൻ കഴിയാത്തതാണ് പ്രശ്നം എങ്കിൽ അവർക്ക് തങ്ങളുടെ ഏറ്റവും മികച്ച ഷോട്ടുകൾ ഉതുർക്കാണ് കഴിയാത്തതാണ് കുഴപ്പം.
എങ്കിൽ താങ്കളുടെ കുഴപ്പം വെറും അഹങ്കാരം എന്ന് പറയേണ്ടിവരും കാരണം താങ്കൾ ഒരിക്കലും ഫോം ഔട്ട് അല്ല താങ്കളുടെ ഏറ്റവും മികച്ച ഫോമിൽ തന്നെയാണ് ഇപ്പോഴും. മനോഹരമായ ഷോട്ടുകൾ എടുക്കാൻ താങ്കൾക്ക് കഴിയുന്നുണ്ട്. പക്ഷേ അപ്പോഴും അമിതമായ ആവേശം പലപ്പോഴും താൻ ഒരു ഇന്റർനാഷണൽ പ്ലെയറാണ് എന്ന് മറന്നു കൊണ്ടുള്ള താങ്കളുടെ ഷോർട്ട് സെലക്ഷൻ അതിന് വിമർശിക്കാൻ ഇരിക്കാൻ കഴിയില്ല.
കാരണം താങ്കൾ ഇന്ന് വെറുമൊരു ഐപിഎൽ പ്ലെയർ അല്ല ഇന്ത്യൻ സെലക്ഷൻ കമ്മറ്റി ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാൻ ആണ് ആ ഉത്തരവാദിത്വം താങ്കൾ പലപ്പോഴും മറന്നു പോകുന്നു ഇത്രയും ഉത്തരവാദിത്വമില്ലാത്ത താങ്കളെ എങ്ങനെ അടുത്ത വേൾഡ് കപ്പിലേക്ക് പരിഗണിക്കും.
അങ്ങനെ പരിഗണിക്കപ്പെട്ടില്ല എങ്കിൽ അതിനെ എങ്ങനെ വിമർശിക്കാൻ കഴിയും ( ഒരു മത്സരത്തിൽ കളിച്ചില്ല എന്ന് പറഞ്ഞ് വിമർശിക്കുകയല്ല കളിക്കുന്ന രീതിയെ വല്ല വിമർശിച്ചത് മറിച്ച് അയാൾ ഔട്ട് ആകുന്നത് ഒരിക്കലും നല്ല ബോളുകൾ അല്ല മറിച്ച് മോശം ഷോട്ട് സെലക്ഷനിൽ തന്നെയാണ് അതിനെയാണ് ഇവിടെ വിമർശിച്ചത് )
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ