റെക്കോഡുകള്‍ സൃഷ്ടിക്കുന്നു മറികടക്കുന്നു, പക്ഷേ ഒരു കപ്പുണ്ടോ; കോഹ്‌ലിയെ വിമര്‍ശിച്ച് പാക് താരം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ സമീപകാലത്തെ കിരീട വരള്‍ച്ചയെ എടുത്തുകാട്ടി വിരാട് കോഹ്‌ലിയെയും ടീമിനെയും വിമര്‍ശിച്ച് പാക് മുന്‍ നായകന്‍ റാഷിദ് ലത്തീഫ്. റെക്കോഡുകള്‍ സൃഷ്ടിക്കുന്നതിലും മറികടക്കുന്നതിലുമല്ല ഐസിസി കിരീടങ്ങള്‍ നേടുന്നതിലാണ് കാര്യമെന്ന് ലത്തീഫ് പറഞ്ഞു.

കോഹ്‌ലി 100 സെഞ്ച്വറി നേടിയോ 200 സെഞ്ച്വറി നേടിയോ എന്നതിലല്ല കാര്യം. സെഞ്ച്വറികളുടെ എണ്ണം നോക്കാനുള്ള സമയമല്ലിത്. അതിലല്ല കാര്യം. ഇന്ത്യക്കിപ്പോള്‍ ആവശ്യം കപ്പാണ്. ഇന്ത്യ ഐസിസി ട്രോഫി നേടിയിട്ട് വര്‍ഷങ്ങളായിരിക്കുകയാണ്. ഇന്ത്യന്‍ ടീമും ആരാധകരും ആവശ്യപ്പെടുന്നത് കിരീടമാണ്.

ഏഷ്യാ കപ്പ്, ചാമ്പ്യന്‍സ് ട്രോഫി, 2019 ലോകകപ്പ്, അവസാന രണ്ട് ടി20 ലോകകപ്പ് എന്നിവയിലൊന്നും ഇന്ത്യക്ക് കപ്പ് നേടാനായില്ല. 100 സെഞ്ച്വറിയെന്നത് കോഹ്‌ലിയെ മാത്രം ബാധിക്കുന്ന കാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമും ക്രിക്കറ്റ് ബോര്‍ഡും ആവശ്യപ്പെടുന്നത് കിരീടമാണ്

സാമ്പത്തികമായി നോക്കുമ്പോള്‍ ഇന്ത്യന്‍ ടീം വളരെ മുന്നിലാണ്. എന്നാലിപ്പോള്‍ മാധ്യമങ്ങളും ആരാധകരും കപ്പിനായി ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ്- റാഷിദ് ലത്തീഫ് പറഞ്ഞു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?