ഗാര്‍ഹിക പീഢനക്കുറ്റത്തിന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മൈക്കല്‍ സ്ലേറ്ററെ അറസ്റ്റ് ചെയ്തു. സിഡ്‌നിയില്‍ നിന്നാണ് സ്ലേറ്ററെ അറസ്റ്റ് ചെയ്തതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞയാഴ്ചയാണ് സ്ലേറ്റര്‍ക്കെതിരെ ഗാര്‍ഹികപീഢന ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് അന്വേഷണത്തിനുശേഷം ഇന്നു രാവിലെ സ്ലേറ്ററുടെ വീട്ടിലെത്തിയ പൊലീസ് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ലേറ്ററെ മാന്‍ലി പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിട്ടുണ്ട്. അതേസമയം, സ്ലേറ്ററുടെ മാനെജര്‍ ഷോണ്‍ ആന്‍ഡേഴ്‌സണ്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ഒരു കാലത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം ഓപ്പണറായിരുന്ന സ്ലേറ്റര്‍ വിരമിച്ചശേഷം കമന്ററിയിലേക്ക് തിരിഞ്ഞിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനെ വിമര്‍ശിച്ചതിലൂടെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി സ്ലേറ്റര്‍ മാറിയിരുന്നു.