എടാ ഇരട്ടത്താപ്പ് ഒഴിവാക്കേടാ ഇംഗ്ലണ്ടുകാരെ, നിന്റെയൊക്കെ ഡയലോഗ് എവിടെ പോയി; ഇംഗ്ലണ്ട് ടീമിനെതിരെ വെങ്കിടേഷ് പ്രസാദ്

മാത്യൂ വെയ്‌ഡിന്റെ മൈതാനം തടസ്സപ്പെടുത്തിയെന്നാരോപിച്ച് അപ്പീൽ നൽകാത്തതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

വിവാദത്തിന് ഒരു ദാരിദ്ര്യവും കാണിക്കാത്തവരാണ് ഓസ്‌ട്രേലിയൻ ടീം, ടീം എവിടെ കളിക്കുന്നു അവിടെ വിവാദം എന്നതാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ രീതികൾ കാലാകാലങ്ങളായി. ഇന്നലെ നടന്ന ഓസ്ട്രേലിയ ഇംഗ്ലണ്ട് ടി20 മത്സരത്തിലും അതിനൊരു മാറ്റവും ഉണ്ടായില്ല. പുതിയ വിവാഹ നായകൻ വെടിക്കെട്ട് ബാറ്റ്സ്മാൻ മാത്യു വേഡ്.

ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിനിടെ തന്റെ ക്യാച്ച് എടുക്കാൻ ഓടിയെത്തിയ പേസർ മാർക്ക് വുഡിനെ തള്ളിയതാണ് വിവാദ സംഭവം. ഓസ്‌ട്രേലിയൻ ഇന്നിങ്സിന്റെ 17ആം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. മാർക് വുഡിന്റെ ഷോർട്ട് ഡെലിവറിയിൽ വേഡിന്റെ ഷോട്ട് സ്‌ട്രൈക് എൻഡിൽ ഉയരുകയായിരുന്നു. വേഗത്തിലോടിയ ബൗളർ അത് കൈപ്പിടിയിലൊതുക്കാൻ പറന്നെത്തി.

താൻ കുടുങ്ങും എന്ന് മനസിലാക്കിയ താരൻ കൈ കൊണ്ട് തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ ക്യാച്ച് പിടിക്കാനുള്ള ബൗളറുടെ ശ്രമം വിഫലമായി. വേഡിന്റെ പ്രവർത്തിയിൽ പരാതിയുമായി ഇംഗ്ലണ്ട് താരങ്ങൾ സമീപിച്ചെങ്കിലും ഗുണം ഒന്നുമുണ്ടായില്ല. വേഡ് അറിഞ്ഞ് കൊണ്ട് വുഡിന്റെ ദേഹത്ത് കൈ വെക്കുന്നത് റിപ്ലേകളിൽ നിന്ന് വ്യക്തമാണ്. വേഡിനെ വിമർശിച്ച് ആരാധകരും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.

“ഞാൻ മുഴുവൻ സമയവും പന്ത് നോക്കുകയായിരുന്നു, അതിനാൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഉറപ്പില്ല. എനിക്ക് അപ്പീൽ നൽകണോ എന്ന് അവർ ചോദിച്ചു, എന്നാൽ ഞങ്ങൾ ഓസ്‌ട്രേലിയയിൽ തന്നെ ആണലോ ഇനി കുറച്ച് നാൾ അങ്ങോട്ട് , അതിനാൽ യാത്രയുടെ തുടക്കത്തിൽ പോകുന്നത് അപകടകരമാണെന്ന് ഞാൻ കരുതി,” മത്സരത്തിന് ശേഷം ബട്ട്‌ലർ പറഞ്ഞു.

ഇതിനോടെല്ലാം പ്രതികരിച്ചുകൊണ്ട്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് ഇരുപക്ഷത്തെയും രൂക്ഷമായി വിമർശിച്ചു, എന്നാൽ അടുത്തിടെ ചാർളി ഡീനെ പുറത്താക്കിയപ്പോൾ ദീപ്തി ശർമ്മ കള്ളം പറഞ്ഞെന്ന് ആരോപിച്ച ഇംഗ്ലീഷുകാർ. ഇന്ത്യ ക്രിക്കറ്റിന്റെ സ്പിരിറ്റ് ലംഘിച്ചുവെന്ന് ഇതേ ആളുകൾ തന്നെ ആരോപിച്ചെന്നും എന്നാൽ വെയ്ഡ് മാർക്ക് വുഡിന്റെ പാത തടസ്സപ്പെടുത്തിയപ്പോൾ ഒന്നും ചെയ്തില്ലെന്നും പ്രസാദ് പറഞ്ഞു.

“ദയനീയം, ഒറ്റവാക്കിൽ പറഞ്ഞാൽ ഇത് വഞ്ചനയാണ്, കളിയുടെ ആവേശത്തിലല്ല, മൈതാനത്തെ തടസ്സപ്പെടുത്തുന്നതിലല്ല, അപ്പീൽ ചെയ്യാതിരിക്കാൻ ജോസ് ബട്ട്‌ലറുടെ ഒഴിവുകഴിവ് എങ്ങനെ അംഗീകരിക്കും ”അദ്ദേഹം ട്വീറ്റ് ചെയ്തു.

Latest Stories

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം