ശനിയാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റിൻ്റെ നാലാം ദിനം ‘മോശം വെളിച്ചം’ കാരണം ഓൺ-ഫീൽഡ് അമ്പയർ കളി നിർത്തിയതിനെ തുടർന്ന് ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയും സീനിയർ ബാറ്റർ വിരാട് കോഹ്‌ലിയും അസ്വസ്ഥരായി. വെളിച്ചം ഇല്ലെന്ന് പറഞ്ഞ് അമ്പയർ കളി നിർത്തിയപ്പോൾ കിവീസിന് അവരുടെ രണ്ടാം ഇന്നിംഗ്‌സിൽ നാല് പന്തുകൾ മാത്രമേ എറിഞ്ഞിരുന്നൊള്ളു. തുടർന്ന്, മഴയും പെയ്തു, സ്റ്റംപ്സ് വിളിച്ചു.
ബംഗളൂരുവിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ജയം ഏകദേശം ഉറപ്പിച്ച രീതിയിലാണ് കിവീസ്. 1988 നവംബറിന് ശേഷം ഇന്ത്യയിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം രേഖപ്പെടുത്താൻ അവർക്ക് 107 റൺസ് മാത്രമേ ജയിക്കാൻ വേണ്ടുള്ളൂ. പേസർമാരായ വില്യം ഒറൂർക്കും മാറ്റ് ഹെൻറിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കിവീസ് തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യയെ 462 റൺസിന് പുറത്താക്കി. ആതിഥേയർ 408-3ൽ നിന്ന് 462 റൺസിൽ ഒതുങ്ങുക ആയിരുന്നു.
കിവീസ് തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിന് ഇറങ്ങിയപ്പോൾ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഇറങ്ങിയപ്പോൾ ഇന്ത്യ പ്രതീക്ഷിച്ചത് തുടക്കത്തിലേ വീഴ്‌ത്തുന്ന 2 വിക്കറ്റുകളിലാണ്. എന്നാൽ, പേസർ ജസ്പ്രീത് ബുംറ നാല് പന്തുകൾ മാത്രം എറിഞ്ഞതിന് പിന്നാലെ മോശം വെളിച്ചത്തെത്തുടർന്ന് കളിക്കാരോട് ഡ്രസിങ് റൂമിലേക്ക് മടങ്ങാൻ അമ്പയർമാർ ആവശ്യപ്പെട്ടു.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിതിന് ഓൺ-ഫീൽഡ് അമ്പയർമാരുടെ തീരുമാനം ഇഷ്ടപ്പെട്ടില്ല, അദ്ദേഹം മാച്ച് ഒഫീഷ്യലുകളുമായി തർക്കത്തിൽ ഏർപ്പെട്ടു. അമ്പയർമാരുമായി കോഹ്‌ലി കുറച്ച് വാക്കുകൾ കൈമാറുന്നതും കാണാമായിരുന്നു, പക്ഷേ അപ്പോഴേക്കും അന്തിമ തീരുമാനം എടുത്തിരുന്നു.