കൂടുതൽ സന്തോഷിക്കേണ്ട, സഞ്ജുവിനിട്ട് ആ രണ്ട് താരങ്ങൾ പണിയും; വമ്പൻ വെളിപ്പെടുത്തലുമായി ആർപി സിംഗ്

ഇന്ത്യയിൽ നിലവിൽ ഉള്ളതിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സഞ്ജു സാംസൺ അടുത്തകാലത്തായി ഏറ്റവും അധികം ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക് വിധേയനായ താരമാണ്. സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ കാരണം ടീമിന് അകത്തും പുറത്തും കഴിഞ്ഞതിന് ശേഷം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി 20 ഐയിലും ഇന്നലെ അവസാന ടി 20 യിലും മിന്നുന്ന സെഞ്ച്വറി നേടിയ സാംസൺ ഇന്ത്യൻ ടി 20 ഐ ടീമിൽ ഏറ്റവും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ടി20യിൽ ബാക്ക് ടു ബാക്ക് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ താരം ഈ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരവുമാണ്.

ഇന്നലെ അവസാന പോരാട്ടത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സഞ്ജു 56 പന്തിൽ 109 റൺ നേടിയാണ് തന്റെ മികവ് ഒരിക്കൽക്കൂടി കാണിച്ചത്. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യനായി മടങ്ങിയ സഞ്ജു അതിന്റെ ക്ഷീണം മുഴുവൻ തീർക്കുന്ന ഇന്നിങ്‌സാണ് കാഴ്ചവെച്ചത്. 9 സിക്‌സും 6 ബൗണ്ടറിയും ഉൾപ്പെടുന്ന ഇന്നിംഗ്സ് അതിമനോഹരമായിരുന്നു. താരം അടിച്ച ഓരോ ഷോട്ടുകളും ഒരു ക്ലാസിക്ക് ബാറ്ററുടെ ചാരുത നിറഞ്ഞത് ആയിരുന്നു.

ഇന്നലത്തെ ഇന്നിംഗ്‌സ് ഇടവേളയ്‌ക്കിടെ, 2026 ലെ ഐസിസി ടി20 ലോകകപ്പിനുള്ള തൻ്റെ സ്ഥാനം സാംസൺ സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് അനന്ത് ത്യാഗി ആർപി സിങ്ങിനോട് ചോദിച്ചു. 30 വയസുകാരനെ വെല്ലുവിളിക്കാൻ കഴിയുന്ന കളിക്കാരുണ്ടെന്ന് ആർ പി സിംഗ് പറഞ്ഞു “അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ പ്രകടനങ്ങൾ കണ്ടാൽ നിങ്ങൾ മികച്ചവൻ ആണെന്ന് പറയാം. പക്ഷേ ലോകകപ്പിൽ ഒരുപാട് സമയം ബാക്കിയുണ്ട്. ശുഭ്മാൻ ഗില്ലും യശസ്വി ജയ്‌സ്വാളും മത്സരത്തിനുണ്ടെന്ന കാര്യം മറക്കരുത്. അവർ മികച്ച താരങ്ങളാണ്. സഞ്ജുവിന് വെല്ലുവിളി ഉറപ്പ്.”

“ഒരേ പരമ്പരയിൽ സാംസൺ രണ്ട് ബാക്ക്-ടു-ബാക്ക് ഡക്കുകൾ നേടി, അവൻ്റെ പ്രകടനത്തിലെ വീഴ്ചയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. സമയം വരുമ്പോൾ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയില്ല, ”ആർപി സിംഗ് ജിയോസിനിമയിൽ പറഞ്ഞു.

ഓസ്‌ട്രേലിയക്ക് എതിരെയുള്ള ടെസ്റ്റ് മത്സരങ്ങൾ കാരണം ഗില്ലും യശസ്വിയും ടി20യിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

Latest Stories

'സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ്.. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തതാണ് എന്റെ തെറ്റ്'; സന്ദീപ് വാര്യര്‍

സഞ്ജുവിനെ തഴഞ്ഞ് അവനെ വളർത്താൻ ഇന്ത്യക്ക് എങ്ങനെ തോന്നി, മലയാളി താരത്തെ വാഴ്ത്തിയും സൂപ്പർ താരത്തെ കൊട്ടിയും ഷോൺ പൊള്ളോക്ക്

'വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു'; കോൺഗ്രസ്സ് പ്രവേശനത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

ഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍; സൂപ്പര്‍ താരത്തെ ഒഴിവാക്കി; പൂര്‍ണ്ണ ലിസ്റ്റ്

ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങൾ

സര്‍ക്കാര്‍ ജോലി വാങ്ങി തരാം; ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും

'അപ്രസക്തനായ വ്യക്തി'; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു