സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

ഐപിഎലിൽ സ്വപ്‌നതുല്യമായ കുതിപ്പ് തുടരുകയാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ്. സീസണിൽ ഇതുവരെ കളിച്ച ഒൻപത് മത്സരങ്ങളിൽ എട്ടിലും അവർ വിജയിച്ചു. കളിയിൽ സഞ്ജു അപരാജിത ഫിഫ്റ്റിയോടെ റോയൽസിനെ വിജയത്തിലെത്തിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൈഫ് മാറി ചിന്തിച്ചത്. മത്സരത്തിൽ സഞ്ജു 33 ബോളുകളിൽ നിന്നും ഏഴു ഫോറുകളും നാലു സിക്സറുകളും സഹിതം 71 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതോടെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തി.

ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് സഞ്ജു. 9 മത്സരങ്ങളിൽ നിന്ന് 77.00 ശരാശരിയിലും 161.08 സ്‌ട്രൈക്ക് റേറ്റിലും 385 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. നാല് അർദ്ധ സെഞ്ചുറികളും 36 ഫോറുകളും 17 സിക്‌സറുകളും സഞ്ജു നേടിയിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പുവരെ സ്ഥിരത ഇല്ലെന്നൊക്കെ പറഞ്ഞ് പിഴ കേൾക്കുന്ന സഞ്ജു അതിനുള്ള കേടും പലിശയും തീർക്കുന്ന പ്രകടനമാണ് നടത്തുന്നത്.

സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവേ, രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ കെവിൻ പീറ്റേഴ്‌സൺ പുകഴ്ത്തിയിരിക്കുകയാണ്. ഈ ജൂണിൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടക്കുന്ന 2024 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാംസൺ അർഹനാണെന്ന് കമൻ്റേറ്റർ പറഞ്ഞു.

“അവൻ പോകണം. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കരീബിയൻ ദ്വീപുകളിലേക്കും യുഎസ്എയിലേക്കും ടീം പോകുമ്പോൾ അയാൾ ആ വിമാനത്തിൽ ഉണ്ടായിരിക്കണം എന്നതിൽ എൻ്റെ മനസ്സിൽ സംശയമില്ല. ഒരു ക്യാപ്റ്റനെന്ന നിലയിൽ യാതൊരു സമ്മർദ്ദവും ഇല്ലാതെയാണ് അദ്ദേഹം ജോലികൾ ചെയ്യുന്നത്. അവൻ റൺസ് സ്‌കോർ ചെയ്യുന്ന രീതിയും ബാറ്റ് ചെയ്യുന്ന സാഹചര്യവും കാണുമ്പോൾ ഞാൻ സെലക്ടറായിരുന്നെങ്കിൽ, എൻ്റെ ആദ്യത്തെ തിരഞ്ഞെടുക്കലുകളിൽ ഒരാളാണ് അദ്ദേഹം.” പീറ്റേഴ്‌സൺ പറഞ്ഞു.

അതേസമയം ടി20 ലോകകപ്പിനു വേണ്ടി താൻ തിരഞ്ഞെടുത്ത ഇന്ത്യൻ ടീമിൽനിന്നും മലയാളി വിക്കറ്റ് കീപ്പറും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ തഴഞ്ഞതിൽ ക്ഷമ ചോദിച്ച് മുൻ താരം മുഹമ്മദ് കൈഫ്. സഞ്ജുവിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്താത്തത് തനിക്ക് പറ്റിയ വലിയ അബന്ധമെന്ന് സമ്മതിച്ച കൈഫ് രംഗത്ത് വന്നിരുന്നു. ടി20 ലോകകപ്പിൽ തന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ ഇപ്പോൾ സഞ്ജുവാണെന്നു കൈഫ് പറഞ്ഞു.

“എനിക്കു തെറ്റുപറ്റി. ടി20 ലോകകപ്പിനുള്ള സ്‌ക്വാഡിൽ നിന്നും സഞ്ജു സാംസണിനെപ്പോലെയൊരു താരത്തെ എങ്ങനെയാണ് എനിക്കു ഒഴിവാക്കാൻ സാധിക്കുക. അതു എന്റെ വലിയ പിഴവ് തന്നെയായിരുന്നു, അതു പാടില്ലായിരുന്നു. ടി20 ലോകകപ്പിൽ എന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ ഇപ്പോൾ സഞ്ജുവാണ്- കൈഫ് പറഞ്ഞു.