എന്നെ ആ കാര്യത്തിന് ഇത്തവണ നിർബന്ധിക്കരുത്, അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കരുത്; താരങ്ങളോട് സൂര്യകുമാർ യാദവ്

ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒരു ഡാഷിംഗ് ബാറ്റർ മാത്രമല്ല, മിടുക്കനായ ബൗളറും കൂടിയാണ്. പല്ലെക്കലെയിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ കളിച്ച അവസാന ടി20യിൽ തകർപ്പൻ പ്രകടനം നടത്തിയ അദ്ദേഹത്തിന്റെ അദ്ദേഹത്തിൻ്റെ കഴിവുകൾ പ്രകടമായിരുന്നു. ആ കളിയിൽ ആതിഥേയരായ ശ്രീലങ്കയ്‌ക്ക് ജയിക്കാൻ 6 റൺസ് വേണ്ടിയിരുന്നപ്പോൾ സൂര്യകുമാർ യാദവ് മത്സരത്തിൻ്റെ അവസാന ഓവർ എറിഞ്ഞു. ആശ്ചര്യകരമെന്നു പറയട്ടെ, മത്സരം ടൈയിലായപ്പോൾ 34-കാരൻ വിജയകരമായി റൺസ് പ്രതിരോധിച്ചു. പിന്നീട് സൂപ്പർ ഓവർ ജയിച്ച ഇന്ത്യ പരമ്പര 3-0ന് സ്വന്തമാക്കി.

എന്നാൽ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സൂര്യകുമാർ യാദവ് വീണ്ടും പന്തെറിയുമോ? അതൊരു വലിയ ചോദ്യമാണ്. എന്നാൽ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് താരം. എന്തുകൊണ്ട് ലങ്കയ്ക്ക് എതിരെ താൻ പന്തെറിഞ്ഞു എന്നും അദ്ദേഹം വിശദീകരിച്ചു. ഗ്വാളിയോറിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടി20 ഐയുടെ തലേന്ന് സംസാരിക്കവെ, ഈ പരമ്പരയിൽ താൻ വീണ്ടും ബൗൾ ചെയ്യാൻ വരുമോ ഇല്ലയോ എന്ന് സൂര്യകുമാർ യാദവ് തന്നെ വെളിപ്പെടുത്തി. ബൗൾ ചെയ്യാനുള്ള ആഗ്രഹം ഇല്ലെന്നും അതിനുള്ള സാഹചര്യം വരാതിരിക്കട്ടെ എന്നും പറഞ്ഞു.

മുൻനിര ബൗളർമാരുടെ ചില ഓവറുകൾ അവശേഷിച്ചിട്ടും ശ്രീലങ്കയ്‌ക്കെതിരായ ആക്രമണത്തിലേക്ക് സ്വയം കൊണ്ടുവന്നത് എന്തുകൊണ്ടാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ വെളിപ്പെടുത്തി.

” ഇത്തവണ അങ്ങനെ വരാതിരിക്കട്ടെ. പക്ഷേ അതെ, ഞങ്ങൾ അത് ആസ്വദിച്ചു. പരമ്പരയിൽ ഞങ്ങൾ 2-0 ന് മുന്നിലായിരുന്നു, എന്നാൽ അതേ സമയം, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാമെന്ന് ഞങ്ങൾ കരുതി. ഞങ്ങൾക്ക് കുറച്ച് ഓവറുകൾ ബാക്കിയുണ്ടായിരുന്നു. പക്ഷേ ആ നിമിഷം വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. കാരണം സ്പിൻ അനുകൂല സാഹചര്യം അപ്പോൾ ഉണ്ടായിരുന്നു.” സൂര്യകുമാർ പറഞ്ഞു.

Latest Stories

ഏത് കൊമ്പൻ എതിരായി വന്നാലും തീർക്കും, രോഹിത്തിനുണ്ടായ അവസ്ഥ പലർക്കും ഉണ്ടാകും; ഇന്ത്യക്ക് അപായ സൂചന നൽകി തൻസിം ഹസൻ സാക്കിബ്

എസ്എഫ്‌ഐ ചെയര്‍പേഴ്‌സണ് അഭിവാദ്യങ്ങളര്‍പ്പിച്ച് ഓട്ടോ ഡ്രൈവറായ പിതാവ്; നിറകണ്ണുകളോടെ ഹാഷിറ, അഭിമാനത്തോടെ ഹാരിസ്; വൈറലായി ദൃശ്യങ്ങള്‍

'നസീർ സാർ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യില്ല, അറിയാതെ പറ്റിപ്പോയതാണ്'; തന്റെ ശബ്ദം പോയതിനെക്കുറിച്ച് കലാ രഞ്ജിനി

'എല്ലാവരും ചേര്‍ന്ന് എനിക്ക് സംഘിപ്പട്ടം ചാര്‍ത്തി തന്നു, വർഗീയവാദി ആക്കി'; ഞാൻ സാധാരണക്കാരിൽ സാധാരണക്കാരൻ: ജിതിന്‍

" ഞങ്ങളുടെ ശെരിക്കുമുള്ള പ്രകടനം എതിരാളികൾ കാണാൻ ഇരിക്കുന്നെ ഒള്ളു"; പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

രോഹിതും കോഹ്‌ലിയും അല്ല, ട്രെന്റ് സ്റ്റാർ ആയി ഇന്ത്യൻ ടീമിന്റെ ജാതകം മാറ്റിയത് അവൻ: ക്രിസ് ഗെയ്‌ൽ

എംടിയുടെ വീട്ടിലെ മോഷണം; ആഭരണങ്ങള്‍ വിറ്റത് വിവിധയിടങ്ങളില്‍; പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ്

ഇന്ന് മുതൽ 5 ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ഫാക്ടറയില്‍ കണ്ടെത്തിയത് 1814 കോടിയുടെ മയക്കുമരുന്ന്; പിടിച്ചെടുത്തത് ലാബില്‍ നിര്‍മ്മിക്കുന്ന എംഡി

'മെസി ഒരു സംഭവം തന്നെ'; ഇന്റർ മിയാമി ക്ലബ്ബിനെ ഉയരത്തിൽ എത്തിച്ച് താരം