ഇന്ത്യ തങ്ങളുടെ പ്രധാന താരങ്ങളായ ജസ്പ്രീത് ബുംറയുടെയും ഋഷഭ് പന്തിന്റെയും ഫിറ്റ്നസ് നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഇയാന്‍ ചാപ്പല്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിംഗില്‍ ഇന്ത്യ മുന്നിട്ടുനില്‍ക്കുമ്പോള്‍ ടീമിന്റെ മുന്‍ഗണനകള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ചാപ്പല്‍ ഊന്നിപ്പറഞ്ഞു.
ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ 280 റണ്‍സിന്റെ ആധിപത്യ ജയം നേടി. മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ മറ്റൊരു വിക്കറ്റും നേടി ബുംറ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. മുന്നോട്ട് നോക്കുമ്പോള്‍, ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റ് ഹോം ടെസ്റ്റുകള്‍, ഓസ്ട്രേലിയ്‌ക്കെതിരെ അഞ്ച് ടെസ്റ്റുകള്‍ എന്നിവയാണ് ഡബ്ല്യുടിസിയില്‍ ഇന്ത്യക്ക് വെല്ലുവിളി നിറഞ്ഞ ഷെഡ്യൂളുകള്‍.
കൂടുതല്‍ കളിക്കാരെ ഫോമിലെത്തിക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കിലും ബുംറയുടെയും പന്തിന്റെയും ഫിറ്റ്നസ് ഉറപ്പാക്കുന്നതിലാണ് പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ചാപ്പല്‍ ഊന്നിപ്പറഞ്ഞു.
വലിയ പരിക്കുകള്‍ ഒഴിവാക്കിക്കൊണ്ട് കഴിയുന്നത്ര കളിക്കാരെ ഫോമിലെത്തിക്കുക എന്നതായിരിക്കണം ഇന്ത്യയുടെ പ്രധാന ലക്ഷ്യം. എന്നിരുന്നാലും, ജസ്പ്രീത് ബുംറയുടെയും ഋഷഭ് പന്തിന്റെയും ഫിറ്റ്നസ് ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്- ചാപ്പല്‍ പറഞ്ഞു.