അയാൾക്ക് ഇനി അവസരം കൊടുക്കരുത്, കാരണം പറഞ്ഞ് മഞ്ജരേക്കർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ നല്ല പ്രകടനം കാഴ്ചവെക്കുന്ന ഒരു ടീമാണ് കൊൽക്കത്ത. സീസൺ തുടങ്ങുന്നതിന് മുമ്പ് മോശം ടീം എന്ന ഖ്യാതി ഉണ്ടായിരുന്നെങ്കിലും ആ ആക്ഷേപം ടീം തിരുത്തി. ഓപ്പണറുമാർക്ക് താളം കണ്ടെത്താൻ സാധിക്കാത്തത് കൊൽക്കത്തയെ പരുങ്ങലിൽ ആക്കുന്നുണ്ടെങ്കിലും മൊത്തത്തിൽ ഉള്ള മികച്ച പ്രകടനം ആ കളങ്കം മായ്ക്കുന്നു എന്ന് പറയാം. ഇപ്പോഴിതാ സീനിയർ താരം രഹാനെക്ക് പകരക്കാരനെ കെകെആര്‍ തേടേണ്ട സമയമായിരിക്കുന്നുവെന്ന് പറയുകയാണ് മഞ്ജരേക്കർ.

“അഞ്ച് മത്സരത്തില്‍ നിന്ന് 80 റണ്‍സ് മാത്രമാണ് രഹാനെക്ക് നേടാനായത്. ഉദ്ഘാടന മത്സരത്തില്‍ 34 പന്തില്‍ 44 റണ്‍സ് നേടിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ മത്സരങ്ങളിലും അദ്ദേഹം നിരാശപ്പെടുത്തി. ഇങ്ങനെ ഉള്ള താരത്തിന് ഇനിയും അവസരം നൽകരുതെന്നും മോശം ഫോം ടീമിനെ മുഴുവൻ കുരുക്കിലാക്കാൻ സാധ്യതയുണ്ട്. കുറച്ച് വര്‍ഷങ്ങളായിത്തന്നെ അവന്‍ ഫോമിലല്ല.  എന്നാല്‍ നായകന്‍ ശ്രേയസും ടീം മാനേജ്‌മെന്റും അവനെ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ ഫോമില്‍ അവനെ ഇനിയും പരിഗണിക്കുന്നതില്‍ കാര്യമില്ല. ആരോണ്‍ ഫിഞ്ച് ഓപ്പണറായി ഉണ്ട്.  എന്നാല്‍ അധികം മത്സരങ്ങളില്‍ അവസരം ലഭിക്കാത്ത സാം ബില്ലിങ്‌സിനെ ഓപ്പണറാക്കാവുന്നതാണ്. മധ്യനിരയില്‍ നിരവധി ഇന്ത്യന്‍ താരങ്ങളുള്ളതിനാല്‍ ഇത് മികച്ച നീക്കമായിരിക്കും”

Read more

ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത ഹൈദരാബാദിനെ നേരിടും. വിജയത്തോടെ മുന്നിൽ തിരിച്ചെത്താനാണ് കൊൽക്കത്തയുടെ ശ്രമം.