കീപ്പ് ചെയ്യാന്‍ പറ്റില്ലെങ്കില്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തരുത്; ആവശ്യവുമായി മുന്‍ താരം

2023ലെ ഏഷ്യാ കപ്പിനുള്ള ടീം ഇന്ത്യയുടെ തയ്യാറെടുപ്പുകളില്‍ കെഎല്‍ രാഹുലിന്റെ നിര്‍ണായക സ്ഥാനത്തെ കുറിച്ച് വിലയിരുത്തലുമായി ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് ബംഗാര്‍. കീപ്പ് ചെയ്യാന്‍ പറ്റില്ലെങ്കില്‍ രാഹുലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് ബംഗാര്‍ പറഞ്ഞു.

വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കും ടീമിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നത്. ഇന്ത്യന്‍ ടീമിലെ ടോപ് 5 ബാറ്റര്‍മാരില്‍ ആരും പന്തെറിയുന്നവരല്ല. അങ്ങനെ വരുമ്പോള്‍ ആറാം ബൗളിംഗ് ഓപ്ഷന്‍ വരണമെങ്കില്‍ ഒരാള്‍ പന്തെറിയാന്‍ കഴിയുന്നയാളോ വിക്കറ്റ് കീപ്പര്‍ ബാറ്ററോ ആയിരിക്കണം. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റാണ്. വിക്കറ്റ് കീപ്പറായി മാത്രമേ രാഹുലിനെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കാനാകൂ. എങ്കില്‍ മാത്രമേ ടീമിനെ സന്തുലിതമാക്കാന്‍ കഴിയൂ.

അതിനാല്‍ കെഎല്‍ രാഹുല്‍ ടീമിലെ വിക്കറ്റ് കീപ്പറുടെ ചുമതലയാണ് വഹിക്കേണ്ടത്. ഇതിന് ശേഷം മാത്രമേ ടീം ബാലന്‍സ് ശ്രദ്ധിക്കേണ്ടതിനാല്‍ രാഹുലിനെ സ്പെഷ്യലിസ്റ്റ് ബാറ്ററായി ഇലവനിലേക്ക് പരിഗണിക്കേണ്ടതുള്ളൂ. ഏകദിനത്തില്‍ നമ്പര്‍ 1 വിക്കറ്റ് കീപ്പറേയാണ് ഇലവനില്‍ കളിപ്പിക്കേണ്ടത്. പാതി ഫിറ്റ്നസുള്ള താരത്തെയോ പരിക്കേല്‍ക്കുമെന്ന് ഭയമുള്ള താരത്തേയോ പരിഗണിക്കേണ്ടതില്ല- സഞ്ജയ് ബാംഗര്‍ പറഞ്ഞു.

പരിക്കില്‍ നിന്ന് മുക്തനായ രാഹുല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ക്യംപില്‍ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ രാഹുല്‍ വിക്കറ്റ് കീപ്പിംഗ് ഡ്രില്‍ ആരംഭിച്ചിട്ടില്ല.

Latest Stories

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം