ഗാംഗുലിയെ കണ്ട് പഠിക്കെടാ റമീസ്, ശത്രുത നിങ്ങളായിട്ട് പ്രചരിപ്പിക്കുന്നു

ഞായറാഴ്ച (സെപ്റ്റംബർ 11) നടന്ന ഏഷ്യാ കപ്പ് 2022 ഫൈനലിൽ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ശ്രീലങ്കയ്‌ക്കെതിരെ തോറ്റതിന് ശേഷം പിസിബി മേധാവി റമീസ് രാജയ്ക്ക് ശാന്തത നഷ്ടപ്പെട്ടിരുന്നു .

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, ഒരു മാധ്യമപ്രവർത്തകന് മറുപടി നൽകുന്നതിനിടയിൽ റമീസ് നിരാശനായി കാണപ്പെട്ടു. റെക്കോർഡിങ്ങിനിടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തു.

ഗാംഗുലിയെ കണ്ട് പഠിക്കാൻ രമേശിനോട് മാധ്യമങ്ങൾ പറയുന്നു. എല്ലാ കളിയും ജയിക്കാൻ ആവില്ലെന്നും ജയിച്ചാലും തോറ്റാലും ശാന്തത കിവിടരുതെന്നും മുൻ താരത്തെ ഓർമിപ്പിക്കുന്നു. ഇന്ത്യ എന്നാൽ പാകിസ്ഥാന്റെ ശത്രു എന്ന മനോഭാവം പാകിസ്ഥാൻ ബോർഡ് പ്രസിഡന്റ് തന്നെ കൊണ്ട് നടക്കരുതെന്നും മാധ്യമങ്ങൾ പറയുന്നു.

Read more

അവൻ യുട്യൂബിൽ തന്നെ ഉറച്ച് നിൽക്കണം , സമ്മർദ്ദം താങ്ങാനാവുന്നില്ല എന്നും വിമർശനം ഉയരുന്നു.