MI VS LSG: എന്റെ ടീമിൽ നിന്ന് ഇറങ്ങി പോടാ ചെക്കാ; വീണ്ടും ഫ്ലോപ്പായ ഋഷഭ് പന്തിന് നേരെ വൻ ആരാധകരോഷം

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെയും താളം കണ്ടെത്താനാകാതെ ലക്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. മുംബൈക്കെതിരെ 215 റൺസ് വിജയലക്ഷ്യം മറികടക്കാൻ ലക്ഷ്യമിട്ട ടീമിനായി ക്യാപ്റ്റൻ ഋഷഭ് പന്ത് രണ്ട് പന്തുകളിൽ നിന്ന് ഒരു ബൗണ്ടറി അടക്കം വെറും 4 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ.

ഇത്തവണ ഐപിഎലിൽ 27 കോടി എന്ന വലിയ തുകയ്ക്ക് വാങ്ങപ്പെട്ട താരമായിരുന്നു ഋഷഭ് പന്ത്. എന്നാൽ അതിന്റെ പകുതി പോലും അദ്ദേഹം ടീമിനായി പ്രയത്നിക്കുനില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. താരത്തിന് നേരെ വൻ ആരാധകരോഷമാണ് ഉയർന്നു വരുന്നത്. അടുത്ത സീസണിൽ അദ്ദേഹത്തെ നിലനിർത്താൻ ടീം മാനേജ്‌മന്റ് തയ്യാറാകില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

മത്സരത്തിൽ പൂര്ണാധിപത്യത്തിൽ നില്കുന്നത് മുംബൈ ഇന്ത്യൻസാണ്. ബാറ്റിംഗിൽ റയാൻ റെക്കിൾട്ടൻ 32 പന്തിൽ 6 ഫോറും 2 സിക്സറുമടക്കം 58 റൺസ് നേടി. ബോളിങ്ങിൽ ആകട്ടെ ലക്‌നൗവിനെതിരെ ജസ്പ്രീത് ബുംറ നാല് വിക്കറ്റുകളും, വിൽ ജാക്‌സ്, ട്രെന്റ് ബോൾട്ട്, എന്നിവർ രണ്ട് വിക്കറ്റുകളും വീതവും സ്വന്തമാക്കി.

Read more