ജോണി മോനെ താഴെ ഇറക്കെടാ, ചിരിക്കാതിരിക്കെടാ കൊച്ചുചെറുക്കാ; രസകരമായ ജിം വീഡിയോയുമായി ജോണി ബെയർസ്റ്റോയും സാം കറനും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ടി20 ഐക്ക് 41 റൺസിന് വിജയിച്ച ജോണി ബെയർസ്റ്റോയും സാം കറനും ജിമ്മിൽ വ്യായാമത്തിനിടെ രസകരമായ ഒരു സെഷൻ നടത്തി. ഇംഗ്ലണ്ട് പേസർ റീസ് ടോപ്ലി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കിട്ട ഒരു വീഡിയോയിൽ, ബെയർസ്റ്റോ സാം കുറനെ തോളിൽ ഉയർത്തുന്നത് കാണാം. മുഴുവൻ സീനിലും കറൻ പുഞ്ചിരിച്ചുകൊണ്ടിരിക്കുമ്പോൾ, ബെയർസ്റ്റോ നിശ്ചയദാർഢ്യത്തോടെ താരത്തെ ഉയർത്തി താനെ വ്യായാമം തുടർന്നു.

ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടായ്മയായ ബാർമി ആർമിയും വീഡിയോ പങ്കുവയ്ക്കാൻ സോഷ്യൽ മീഡിയയിൽ എത്തി: “ജോണി ബെയർസ്റ്റോ സാം കറനെ ഉയർത്തുന്നു.”

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിച്ചതിന് ശേഷമാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ടി20യിലേക്ക് നീങ്ങിയത്. ഇരുവരും തമ്മിലുള്ള 50 ഓവർ പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 62 റൺസിന് ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ 118 റൺസിന്റെ ജയവുമായി ഇംഗ്ലണ്ട് തിരിച്ചടിച്ച് പരമ്പരയിൽ ഒപ്പമെത്തി. മൂന്നാം മത്സരമാകട്ടെ മഴ കൊണ്ടുപോവുകയും ചെയ്തു.

ഇംഗ്ലണ്ടിൻന്റെ സ്ഫോടനാത്മകമായ ബാറ്റിങ് വീറിയാം ദക്ഷിണാഫ്രിക്കയെ കരിച്ചു കളഞ്ഞു എന്ന് പറയാം. പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിൽ നിന്ന് ഏറെ അകലെ ആയിരുന്നു ദക്ഷിണാഫ്രിക്ക.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം