ഒന്നും കൂടി കളിയാക്കി നോക്കെടാ നീയൊക്കെ, ആരാധകരോട് കട്ടകലിപ്പായി വിരാട് കോഹ്‌ലി; വീഡിയോ കാണാം

ഓസ്‌ട്രേലിയക്ക് എതിരായ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനം തുടരുന്നു. മെൽബണിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന നാലാം ടെസ്റ്റിലും വിരാടിന് താളം കണ്ടെത്താനായില്ല. നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ വിരാട് കോഹ്‌ലി തുടക്കത്തിൽ ബൗളർമാരോട് വലിയ ബഹുമാനം കാണിച്ച് ഓഫ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകൾ ഒകെ കളിക്കാതെ വിട്ടെങ്കിലും അവസാനം അതെ പ്രശ്നം കാരണം തന്നെ പുറത്താക്കുക ആയിരുന്നു. 36 റൺസാണ് കോഹ്‌ലിക്ക് നേടാനായത്.

ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ സ്കോറിന് മറുപടിയായി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമ്മ, കെഎൽ രാഹുൽ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. ശേഷം ജയ്‌സ്വാൾ- കോഹ്‌ലി സഖ്യം ഇന്ത്യയെ കരകയറ്റി. ജയ്‌സ്വാൾ പെർത്തിലെ ടെസ്റ്റിന് ശേഷം കളിച്ച ഏറ്റവും മികച്ച ബാറ്റിംഗ് പുറത്തെടുത്തപ്പോൾ കോഹ്‌ലി സൂക്ഷിച്ച് കളിച്ച് അദ്ദേഹത്തിന് പിന്തുണയും നൽകി. അങ്ങനെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നു എന്ന സൂചന കാണിച്ചപ്പോൾ ആയിരുന്നു ജയ്‌സ്വാളിന്റെ റണ്ണൗട്ട് പുറത്താകൽ.

ഇല്ലാത്ത റൺ എടുക്കാൻ ഓടി താരം വിക്കറ്റ് കളയുക ആയിരുന്നു. 82 റൺ എടുത്ത് പുറത്തായ ജയ്‌സ്വാൾ ശരിക്കും അസ്വസ്ഥൻ ആയിട്ടാണ് മടങ്ങിയത്. താരത്തിന്റെ പുറത്താക്കലിന് താനും ഒരു പങ്ക് വഹിച്ചു എന്നതിനാൽ അസ്വസ്ഥനായിരുന്നു തുടർന്ന് കോഹ്‌ലി. അതിനാൽ തന്നെ താരത്തിന് ശ്രദ്ധയും നഷ്ടപ്പെട്ടു. അതുവരെ നന്നായി ലീവ് ചെയ്ത കളിച്ച കോഹ്‌ലി സിക്സ്ത് സ്റ്റമ്പ് ലൈനിന് ബാറ്റ് വെച്ച് ബോളണ്ടിന് വിക്കറ്റ് നൽകി മടങ്ങുക ആയിരുന്നു.

അതേസമയം മടങ്ങുന്ന സമയത്ത് തന്നെ കളിയാക്കുകയും കൂവുകയും ചെയ്ത ഓസ്‌ട്രേലിയൻ ആരാധകർ കോഹ്‌ലിയുടെ അപ്രീതിക്ക് കാരണമായി. ഡഗ്ഔട്ടിലേക്ക് മയങ്ങി എങ്കിലും തിരികെ എത്തി അവരുമായി സൂപ്പർ താരം തർക്കത്തിന് എത്തുക ആയിരുന്നു. അതോടെ സംഭവം കൈവിട്ട് പോകുമെന്ന മനസിലായ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ താരത്തെ സാമാധാനിപ്പിച്ച് തിരിച്ചയക്കുക ആയിരുന്നു.

ഓസ്‌ട്രേലിയൻ താരം സാം കോൺസ്റ്റാസുമായുള്ള വഴക്കിന്റെ പേരിൽ മത്സരത്തിൽ കോഹ്‌ലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ വിധിക്കുകയും ഡി മെറിറ്റ് പോയിന്റ് നൽകുകയും ചെയ്തിരുന്നു.

https://x.com/123perthclassic/status/1872537182797541465?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1872537182797541465%7Ctwgr%5E2d3094c7ba94ed34cc1bf8e6a50d978957db9c17%7Ctwcon%5Es1_&ref_url=https%3A%2F%2Fcrictoday.com%2Fcricket%2Fnews%2Fvirat-kohli-gets-booed-by-australian-fans-comes-out-to-confront-them-a-security-official-takes-him-back%2F

Latest Stories

രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാന്‍ ശ്രമം; പീഡന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; തുടരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍; കൃഷി വകുപ്പില്‍ നിന്ന് 29 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് യു പ്രതിഭ എംഎല്‍എ

മന്‍മോഹന്‍ സിംഗിന് പ്രത്യേക സ്മാരകം; കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ വിമര്‍ശനവുമായി ശര്‍മിഷ്ഠ മുഖര്‍ജി

ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഊര്‍മിള കോട്ടാരെയുടെ കാറിടിച്ച് മെട്രോ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം; താരം പരിക്കുകളോടെ ചികിത്സയില്‍

ആകെ റിലീസ് 199 ചിത്രങ്ങള്‍, വിജയിച്ചത് 26 സിനിമകള്‍ മാത്രം; നഷ്ടം 700 കോടിയോളം, താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍

വൈറ്റ് ഹൗസിലേക്ക് എത്തും മുമ്പ് 'മഗാ' ക്യാമ്പിലെ ചേരിപ്പോര്; ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഇത്തവണ കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കില്ല; തീരുമാനം മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന്

ആലപ്പുഴയില്‍ യുവതിയ്ക്ക് ഭര്‍ത്താവിന്റെ നിരന്തര മര്‍ദ്ദനം; ഭാര്യ പിതാവും ഭാര്യ സഹോദരനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി